തൃശൂർ അസോസിയേഷൻ കുവൈത്ത് ശില്പശാല സംഘടിപ്പിച്ചു
Monday, March 20, 2017 7:18 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും അമ്മമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു.

മാർച്ച് 17ന് അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ശില്പശാല പ്രസിഡന്‍റ് ജീവ്സ് എരിഞ്ഞേരി ഉദ്ഘാടനം ചെയ്തു. വനിതാവേദി ജനറൽ കണ്‍വീനർ ശാന്തി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

"മാതൃത്വവും കുട്ടികളുടെ സമഗ്രവികസനവും’ എന്ന വിഷയത്തിൽ നടന്ന ശില്പശാലയിൽ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ വിഭീഷ് തിക്കോടി വിഷയാവതരണം നടത്തി. അംഗങ്ങളുടെ ചോദ്യോത്തര സെഷനുശേഷം ഭാരതീയ വിദ്യാഭവൻ കുവൈത്ത് സ്മാർട്ട് സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സിജോ സണ്ണി, വനിതാവേദി സെക്രട്ടറി അനീസ ഹാസിം, ജോയിന്‍റ് സെക്രട്ടറി കലാരാജൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ