ജിദ്ദ നവോദയ ബിജോയ് ജോസ് കുടുംബ സഹായ ജനകീയ കമ്മിറ്റി രൂപീകരിച്ചു
Tuesday, March 21, 2017 5:40 AM IST
ജിദ്ദ: ജിദ്ദ നവോദയ അനാകേഷ് ഏര്യാ കമ്മറ്റിക്കു കീഴിലുള്ള സൂഖിൽ ബുറാബ് യൂണിറ്റ് അംഗമായിരിക്കെ വൃക്ക സംബന്ധമായ അസുഖത്തെതുടർന്ന് നിര്യാതനായ ആലപ്പുഴ തകഴി കേളമംഗലം തെക്കേ പറന്പിൽ ബിജോയ് ജോസിന്‍റെ (32) കുടുംബത്തെ സഹായിക്കാൻ ജനകീയ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു.

ജിദ്ദ നവോദയ സൂഖ് ഖുറാബ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അബ്ദുൾ റസാഖ് മേലാറ്റൂർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.എച്ച്. ഷിനു പന്തളം, ജലീൽ ഉച്ചാര കടവ്. യൂസഫ് പൂളമണ്ണ, റസാഖ് മൂളിപറന്പ്, എന്നിവർ പ്രസംഗിച്ചു. എം.കെ. അബ്ദുൾ സത്താർ കണ്‍വീനറും എം. നസീർ ജോയിന്‍റ് കണ്‍വീനറുമായ കമ്മിറ്റി രൂപീകരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ