ഫാൽക്കണ്‍ ക്ലബ് ആംനസ്റ്റി ഹെൽപ് ഡെസ്ക് ആരംഭിച്ചു
Tuesday, March 28, 2017 8:32 AM IST
റിയാദ്: സൗദി രാജാവ് പുറപ്പെടുവിച്ച പൊതുമാപ്പിന്‍റെ ആനുകൂല്യം സ്വീകരിച്ച് നാട്ടിൽ പോകാൻ കാത്തിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് സഹായം ഒരുക്കാൻ ഫാൽക്കണ്‍ ക്ലബിന്‍റെ നേതൃത്വത്തിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു. മാർച്ച് 29 മുതലാണ് പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭ്യമാകുക.

ഫാൽക്കണ്‍ മെംബർമാരുടെ അടിയന്തര യോഗത്തിലാണ് 24 മണിക്കൂറും സേവന സന്നദ്ധരായ ഫാൽക്കണ്‍ ക്ലബ് മെംബർമാരുടെ ഹെൽപ് ഡെസ്ക് ആരംഭിച്ചത്. ഇതോടനുബന്ധിച്ച് ഫാൽക്കണ്‍ ക്ലബ് ഹെൽപ് ഡെസ്ക് എന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചു.

ഫാൽക്കണ്‍ ക്ലബിന്‍റെ ഹെല്പ് ഡെസ്ക് ഉദ്ഘാടനം പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ ബഷീർ പാണക്കാട് നിർവഹിച്ചു. ചടങ്ങിൽ ബൈജു നായർ അധ്യക്ഷത വഹിച്ചു. അഷ്റഫ് നരിക്കുനി ഹെല്പ് ഡെസ്ക് കൊണ്ട് ഇന്ത്യൻ പ്രവാസികൾക്കുള്ള പ്രയോജനം എന്ന വിഷയത്തിൽ സംസാരിച്ചു. ബേബി ഷഹീർ, പി.കെ. ഷാജി എന്നിവർ പ്രസംഗിച്ചു.

വിവരങ്ങൾക്ക്: 0535394994,052460530.,0500105228.