എംജിഎം അലൂംനി കുവൈത്ത് ചാപ്റ്ററിന് പുതിയ നേതൃത്വം
Thursday, April 20, 2017 8:19 AM IST
കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എംജിഎം ഹയർസെക്കൻഡറി സ്കൂൾ അലൂംനിയുടെ വാർഷിക പൊതുയോഗം അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു.

പ്രസിഡന്‍റ് ഷിബു ജോണി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മനോജ് ഏബ്രഹാം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോസ് പി. ജോസഫ് സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അലൂംനി രക്ഷാധികാരി കെ.എസ് വർഗീസ്, സൂസൻ സോണിയ മാത്യു എന്നിവർ പ്രസംഗിച്ചു.

തുടർന്നു പുതിയ ഭാരവാഹികളായി ഷിബു ജോണി (പ്രസിഡന്‍റ്), രഞ്ചു വേങ്ങൽ ജോർജ് (സെക്രട്ടറി), ദീപക് അലക്സ് പണിക്കർ, സൂസൻ സോണിയ മാത്യു (വൈസ് പ്രസിഡന്‍റുമാർ),സനിൽ ജോണ്‍ ചേരിയിൽ (ജോയിന്‍റ് സെക്രട്ടറി), അനൂപ് തോമസ് കോശി (ട്രഷറർ), അലക്സ് എ. ചാക്കോ (ജോയിന്‍റ് ട്രഷറർ), മനോജ് ഏബ്രഹാം (എക്സ് ഒഫീഷ്യോ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സുശീൽ ചാക്കോ, മാത്യു വി. തോമസ്, തോമസ് വർഗീസ്, എബി കട്ടപ്പുറം, ജോസ് പി. ജോസഫ്, പ്രദീപ് വർക്കി, തോമസ് അരുണ്‍, ജോണ്‍ കോശി, വിജി കെ. ജോർജ്, വർഗീസ് ഏബ്രഹാം, സുജിത് ഏബ്രഹാം, ബിജു ഉമ്മൻ എന്നിവരെയും ഓഡിറ്റർമാരായി സുനിൽ ഇടുക്കള, സുനിൽ ഏബ്രഹാം എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ