ദു​ബാ​യ് മാ​ൾ ഇ​രു​ട്ടി​ൽ
Tuesday, April 25, 2017 12:46 AM IST
ദു​ബാ​യ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പിം​ഗ് മാ​ളാ​യ ദു​ബാ​യ് മാ​ൾ വൈ​ദ്യു​തി ബ​ന്ധം ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​ട്ടി​ലാ​യി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെയാണ് സംഭവം. മാ​ളി​ൽ ഏറ്റവും തി​ര​ക്കു​ള്ള സ​മ​യ​ത്താണ് വൈ​ദ്യുതി ​ബ​ന്ധം ന​ഷ്ട​പ്പെ​മാകുന്നത്.

ഇ​തേ​തു​ട​ർ​ന്ന് മാ​ളി​ലു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും റസ്റ്ററ​ന്‍റു​ക​ളും അ​ട​ച്ചു. മാ​ൾ മു​ഴു​വ​ൻ ഇ​രു​ട്ടി​ലാ​യ​തോ​ടെ എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ളും ഷോ​പ്പിം​ഗി​നെ​ത്തി​യ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഫ്ളാ​ഷ് ലൈ​റ്റു​ക​ളും മാ​ത്ര​മാ​ണ് വെ​ളി​ച്ച​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് മാ​ളി​ൽ വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. വൈ​ദ്യു​തി ത​ക​രാ​റി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.