യാത്രയയപ്പ് നൽകി
Tuesday, April 25, 2017 6:30 AM IST
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ നവോദയ അനാകേഷ് യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി മുഹമ്മദാലി മുറയൂരിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി.

യൂണിറ്റിന്‍റെ ഉപഹാരം ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റിയംഗം യൂസഫ് പൂളമണ്ണ നൽകി. ചടങ്ങിൽ കേന്ദ്ര കമ്മറ്റിയംഗം ജലീൽ ഉച്ചാരകടവ്, യൂണിറ്റ് സെക്രട്ടറി സുലൈമാൻ മാളിയേക്കൽ, കാസിം താനൂർ, മാത്യൂ ഓതറ, മുസ്തഫ, യൂണിറ്റ് ആക്ടിംഗ് പ്രസിഡന്‍റ മധുസൂദനൻപിള്ള തിരുവനന്തപുരം തുടങ്ങിയവർ സംബന്ധിച്ചു.

പതിനഞ്ച് വർഷമായി ജിദ്ദ നവോദയിൽ അംഗമായും നവോദയ അനാകേഷ് യൂണിറ്റ് വൈസ് പ്രസിഡന്‍റ, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ