മലയാളി തീർഥാടക മക്കയിൽ മരിച്ചു
Saturday, April 29, 2017 7:41 AM IST
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു. പരേതനായ പുളിക്കൽ കാദറിന്‍റെ ഭാര്യ കോഴിക്കോട് നല്ലളം സ്വദേശിനി മറിയംബി (70) ആണ് മരിച്ചത്. മക്കൾ: ബഷീർ (റിയാദ്), ഫാസില, മുനീറ, ഹസീറ, നസീമ. മൃതദേഹം മക്കയിൽ ഖബറടക്കി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ