പുസ്തക പ്രകാശനം ഉമ്മൻചാണ്ടി നിർവഹിച്ചു
റിയാദ് :റിയാദ് കഐംസിസി കണ്ണൂർ ജില്ല കമ്മിറ്റി ഗ്രേസുമായി സഹകരിച്ചു പുനഃപ്രസിദ്ധീകരിച്ച അഹമ്മദിന്‍റെ ’ഞാനറിയുന്ന നേതാക്കൾ’ എന്ന പുസ്തകത്തിന്‍റെ സൗദി തല പ്രകാശനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അബൂബക്കർ ഹാജി ബ്ലാത്തൂരിനു നൽകി നിർവഹിച്ചു. കെ.സി ജോസഫ് , വി.കെ മുഹമ്മദ് , സി.പി മുസ്തഫ, എം. മൊയ്തീൻകോയ, യു.പി മുസ്തഫ , റസാക്ക് വളക്കൈ, യാക്കൂബ ഹാജി, അൻവർ വാരം, ഷൗക്കത്ത് പള്ളിപ്പറന്പ്, ഷഫീക്ക് കൂടാളി തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ