രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം അനുസ്മരിച്ചു
Wednesday, May 24, 2017 7:22 AM IST
കുവൈറ്റ്: രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു മേയ് 21നു സൽവയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി അവാർഡ് കമ്മറ്റി ചെയർമാൻ മാർക്കോസ് വില്യംസ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനു മായ സാം പൈനുംമൂട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മതേതര പാരന്പര്യം നിലനിർത്താൻ സഹായകരമാണ് രാജീവ് ഗാന്ധിയുടെ സ്മരണയെന്നു അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമകാലികവസ്ഥ നിരീക്ഷിക്കുന്പോൾ ’’ ഇന്ത്യ മരിച്ചാൽ പിന്നെ ആരു ജീവിക്കും ’’ എന്ന ജവഹർലാൽ നെഹറുവിന്‍റെ പ്രസ്താവന അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.

കുവൈറ്റ് ഇന്ത്യൻ സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങളെ പ്രതിനിധികരിച്ചു കെ. ഇ. സുബ്രമണ്യൻ ,ഗുർമിത് സിംഗ് മല്ല ,ഷറഫുദ്ധീൻ കണ്ണേത്തു എന്നിവർ അനുസ്മരണ പ്രഭാക്ഷണം നടത്തി . ലോകത്ത് വർദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ അപർണ ശശിധരൻ ചെല്ലി കൊടുത്താ പ്രതിജ്ഞ ശ്രദ്ധേയമായി . ഇന്ത്യയുടെ വിവിധ സംസ്ഥാനാങ്ങളെ പ്രതിനിധീകരിച്ചു പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ