സമസ്ത പൊതു പരീക്ഷ ദാരുതർബിയ മദ്രസ ഉന്നത വിജയം നേടി
Thursday, May 25, 2017 6:51 AM IST
കുവൈറ്റ് സിറ്റി: സമസ്ത കേരള ഇസ്ലാംമത വിദ്യഭ്യാസ ബോർഡ് 5,7 ക്ലാസ്സുകളിലേക്ക് നടത്തിയ പൊതു പരീക്ഷയിൽ അബ്ബാസിയ ദാരുതർബിയമദ്രസ്സ ഡിസ്ടിന്ഷൻ ഉൾപ്പെടെ ഉന്നത വിജയം കരസ്ഥമാക്കി അഞ്ചാംക്ലാസ്സിൽ റമീസ് അഹമദ് ഒന്നാം സ്ഥാനവും സിയാദ് അബ്ദുള്ള രണ്ടാം സ്ഥാനവും അഹമദ് സജ്ജാദ് മുന്നാം സ്ഥാനവും നേടി ഏഴാം ക്ലാസ്സിൽ നഹ്ല
അബ്ദുൽ റസാക് ഡിസ്ടിന്ഷനും മുഹമ്മദ് സാലിഹ് രണ്ടാം സ്ഥാനവും മുഷ്താക്
അഹമദ് മുന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ കുവൈറ്റ് ഇസ്ലാമിക് കൌണ്‍സിൽ കേന്ദ്ര കമ്മിറ്റിമദ്രസ്സ മാനേജ്മെന്‍റ് കമ്മിറ്റി എന്നിവർ അനുമോദിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ