ശരീഅത്ത് വിരുദ്ധ നിലപാട് അംഗീകരിക്കാനാവില്ല: എസ്കെഐസി
Thursday, May 25, 2017 8:19 AM IST
ജിദ്ദ: മുത്തലാഖ് വിഷയത്തിൽ കേന്ദ്രസർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ ഉന്നയിച്ച വാദമുഖങ്ങൾ ഇസ്ലാമിക ശരീഅത്തിനെ വേട്ടയാടാനുള്ള ബോധപൂർവമായ നീക്കമാണെന്നും, തലാഖ് കോടതി അസാധു വാക്കണമെന്നവാദം അസംബന്ധവും, മൗലികാവകാശങ്ങളുടെ മേലുള്ള കൈകടത്തലുമാണ്, ഇസ്ലാമികശരീഅത്ത് അനുശാസിക്കുന്ന കർമ്മശാസ്ത്ര വിധികളുടെ നൈതികതയും, ന്യായ പ്രമാണങ്ങളും മനസിലാകാതെ ഭരണകൂട താത്പര്യങ്ങൾക്കു വേണ്ടിവാദിക്കുന്നത് ഭൂഷണമല്ലെന്നും, ശരീഅത്ത് സംരക്ഷണത്തിന് മുസ്ലിം സമുദായം ഒറ്റകെട്ടായി അണിനിരക്കണമെന്നും സമസ്ത കേരളം ഇസ്ലാമിക സെന്‍റർ ജിദ്ദ സെൻട്രൽ കമ്മിറ്റി വാർഷികജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു .

ഇസ്ലാമിക് സെന്‍റർ ഓഡിറ്റോറിയത്തിൽ മുസ്തഫബാഖവി ഉൗരകത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന വാർഷികജനറൽ ബോഡി യോഗം സയ്യിദ് സഹൽ തങ്ങൾ ഉദ്ഘാടനം ചെയ്തു, ഹാഫിള് ജാഫർ വാഫി പ്രവർത്തന റിപ്പോർട്ടും, അബ്ദുല്ല കുപ്പം സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു, 2017,2018 വർഷത്തേക്കുള്ള ഭാരവാഹികളായി അബൂബക്കർ ദാരിമി ആലന്പാടി (ചെയർമാൻ ) അബ്ദുൽ ബാരി ഹുദവി (പ്രസിഡൻറ്) സൈനുൽ ആബിദീൻതങ്ങൾ, നജ്മുദ്ധീൻ ഹുദവി, മുജീബ്റഹ്മാനി മൊറയൂർ, എൻ.പി. അബൂബക്കർ ഹാജി കൊണ്ടോട്ടി (വൈ.പ്രസി), സവാദ് പേരാന്പ്ര ( ജനറൽ സെക്രട്ടറി ), ദിൽഷാദ് കാടാന്പുഴ, ജലീൽ എടപ്പറ്റ, മുഹ്സിൻ ഹുദവി, റഫീഖ് കൂലത്ത്, മൊയ്തീൻ കുട്ടിഅരിന്പ്ര (ജോ.സെക്രട്ടറി), നൗഷാദ് അൻവരി മോളൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എസ്കെഐസി സൗദി നാഷണൽ കമ്മിറ്റി ഉപാധ്യക്ഷൻ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോർട്ട്: മുസത്ഫ കെ.ടി