വിജയികളെ ആദരിച്ചു
Saturday, May 27, 2017 8:24 AM IST
ദോഹ: ലോക പുകവലി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്‍റർസ്കൂൾ മൽസര വിജയികളെ സ്കിൽസ് ഡവലപ്മെന്‍റ് സെന്‍ററിൽ നടന്ന ചടങ്ങിൽ ആദരിച്ചു.

ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. മജ്ദി, ഡോ. അൽ അറബി, ഇന്ത്യൻ കമ്യൂണിറ്റി ബനവലന്‍റ് ഫോറം പ്രസിഡന്‍റ് ഡേവിസ് എടക്കുളത്തൂർ, മിനിസ്ട്രി ഓഫ് ഇന്‍റീരിയറിലെ കമ്യൂണിറ്റി റീച്ച് ഒൗട്ട് കോഓർഡിനേറ്റർ ഫൈസൽ ഹുദവി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡോ. സീതാരാമൻ, ഹസൻ കുഞ്ഞി, ഡേവിസ് എടക്കുളത്തൂർ, ഫൈസൽ ഹുദവി, അബൂബക്കർ സിദ്ധീഖ്, കെ.വി അബ്ദുള്ളക്കുട്ടി, രാജു രാമചന്ദ്രൻ, കെ. ഫിറോസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ചെയർമാൻ ഡോ. ഹസൻ കുഞ്ഞി അധ്യക്ഷത വഹിച്ചു. ചീഫ് കോഓർഡിനേറ്റർ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. കോഓർഡിനേറ്റർമാരായ ഷറഫുദ്ദീൻ, ഫൗസിയ അക്ബർ, അഫ്സൽ കിളയിൽ, റഷാദ് മുബാറക്, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ, സൈദലവി അണ്ടേക്കാട്, ജോജിൻ മാത്യൂ, ആനന്ദ് ജോസഫ്, ശരണ്‍ എസ്. സുകു, ബ്ലെസി ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.