റിയയുടെ സഹായത്താൽ ബാബുലാൽ നാട്ടിൽ എത്തി
Sunday, May 28, 2017 2:41 AM IST
റിയാദ്: ബാബുലാൽ എന്ന ഡൽഹി സ്വദേശി റിയാദിൽ ഒരു മെയ്ൻറനൻസ് കന്പനിയിൽ തുഛമായ ശന്പളത്തിനു ജോലി ചെയ്ത വരികയായിരുന്നു , 8 മാസം പണിയെടുത്തെങ്കിലും ശബളം ലഭിച്ചില്ലയ ഇപ്പേൾ കന്പനി അടച്ചുപൂട്ടുകയും ലഭിക്കാനുള്ള ശബളം തന്നു നാട്ടിൽ വിടാമെന്നു പറഞ്ഞ് മാസങ്ങളോളമായി പറയുക അല്ലാതെ ഒന്നും ചെയ്യുകയുണ്ടായില്ല. ഇവിടെ ബത്തയിൽ ഫിലിപ്പിൻ മാർക്കറ്റിലെ മനില പ്ലാസ മലയാളി സുമനസകളുടെ ചിലവിലാണ് ഇതുവരെ കഴിഞ്ഞു പോയിരുന്നത്. ലേബർ ഓഫിസിൽ കേസ് കെടുത്തപ്പോൾ ഹൂറു ബ് എന്നതുകൊണ്ട് സ്വീകരിച്ചില്ല. പെതുമാപ്പ് അനുകൂലത്തിൽ അദ്ദേഹത്തിന് എക്സിറ്റ് അടിച്ച് കിട്ടിയിട്ടുണ്ട് . പത്തു ദിവസത്തിനുള്ളിൽ കയറി പോകണം . റിയയുടെ ജീവകാരുണ്യ വിഭാഗം കണ്‍വീനർ ഷാജഹാന്‍റെ സഹായത്താൽ നാട്ടിലേക്ക് പോകുവാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു കൊടുത്തു കൂടാതെ റിയയിൽ നിന്നും ഡൽഹി വരെയുള്ള ഫ്ളൈറ്റ് ടിക്കറ്റും ഒരു സാന്പത്തിക സഹായകവും ചെയ്തു കൊടുത്തു. ബാബുലാൽ തന്‍റെ തിരിച്ചു പോക്കിനു സഹായിച്ച റിയാദ് ഇന്ത്യൻ അസോസിയേഷന് (റിയ ) പ്രത്യേക നന്ദിയും അറിയിച്ചു.

റിപ്പോർട്ട്: ഷെറിൻ ജോസഫ്