ചികിത്സാ സഹായം കൈമാറി
Monday, May 29, 2017 7:32 AM IST
അൽകോബാർ: തീപൊള്ളലേറ്റ് അക്രബിയ കിംഗ് ഫഹദ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ വയനാട് മേപ്പാടി സ്വദേശി അബ്ദുസാലാമിന്‍റെ തുടർ ചികിത്സക്കായി റാക്ക കെ.എം.സി.സിയുടെ നേതൃത്വത്തിൽ സമാഹരിച്ച സഹായധനം കൈമാറി.

മേപ്പാടിയിലെ വസതിയിൽ നടന്ന ചടങ്ങിൽ റാക്ക കെ.എം.സി.സി വൈസ് പ്രസിഡന്‍റ് ബീരാൻ ചേറൂർ കൈമാറി. റാക്ക കെ.എം.സി.സി മുൻ സെക്രട്ടറി ഷംസീർ വള്ളിക്കുന്ന്, വയനാട് മുസ് ലിം ലീഗ് ഭാരവാഹി നാസർ മേപ്പാടി എന്നിവർ സംബന്ധിച്ചു.

പതിനഞ്ച് വർഷത്തിലധികമായി റാക്കയിൽ ഹൗസ് ഡ്രൈവറായി ജോലിയിലായിരുന്ന സലാം കഴിഞ്ഞ ഡിസംബറിൽ താമസ സ്ഥലത്തുണ്ടായ പാചക വാതക ചോർച്ചയിൽ പൊള്ളലേൽക്കുകയായിരുന്നു.

കെ.എം.സി.സി പ്രവർത്തകരും സലാമിന്‍റെ സ്പോണ്‍സർ ജമീൽ മലബാരിയും മുൻകൈയെടുത്ത് അത്യാസന്ന സംവിധാനങ്ങളോടെ വിദഗ്ധയായ നഴ്സിന്‍റെ സാന്നിധ്യത്തിൽ സലാമിനെ നാട്ടിലേക്കയച്ചത്. തുടർ ചികിത്സക്കായി സഹായിച്ച റാക്ക കെ.എംസി.സി സലാമും കുടുംബവും നന്ദി അറിയിച്ചതായി റാക്ക കെ.എം.സി.സി ഭാരവാഹികളായ ഇഖ്ബാൽ ആനമങ്ങാട്, കലാം മീഞ്ചന്ത, അബ്ദുൽ ജബാർ കാസർഗോഡ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം