സവ ബാലവേദി യാത്രയയപ്പ് നൽകി
Monday, May 29, 2017 7:38 AM IST
ദമാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യ ബാലവേദിയുടെ നേതൃത്വത്തിൽ ഉപരിപഠനാർഥം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾക്ക് യാത്രയയപ്പ് നൽകി.

പ്രവാസ ജീവിതം സമ്മാനിച്ച സൗഹൃദങ്ങളും അനുഭവങ്ങളും ഭാവിജീവിത വിജയത്തിന് ഉതകുംവിധം പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സവ കിഴക്കൻ പ്രവിശ്യ പ്രസിഡന്‍റ് റിയാസ് ഇസ്മായിൽ പറഞ്ഞു. സൗദി അറേബ്യയിൽ ഇന്ത്യൻ കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യം ഒരുക്കണമെന്നത് ഏറെ നാളത്തെ രക്ഷിതാക്കളുടെ ആവശ്യമാണ്. എന്നാൽ മാറിമാറി വരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധ പ്രവാസിവിഷയങ്ങളിൽ എന്നപോലെ ഈ കാര്യത്തിലും അലംഭാവം തുടരുകയാണെന്നും ഇതിനെതിരെ കക്ഷിരാഷ്ട്രിയ ഭേദമന്യേ പ്രവാസികൾ ഒറ്റകെട്ടായി സമ്മർദ്ദം ചെലുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

അൽഫിദ നവാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റിസാന കാസിം, സാബിറ കാസിം, നന്ദൻ ഗോപൻ, ശ്രീരാജ് രാജ്മോഹൻ, മുഹമ്മദ് ഹാശിർ എന്നിവർക്ക് നവാസ് ബഷീർ, സിറാജ് കരുമാടി, അനിൽകുമാർ, ജിതേഷ് ബാഷ എന്നിവർ മൊമെന്േ‍റാ നൽകി ആദരിച്ചു. ബാലവേദി കോഓർഡിനേറ്റർ അൻസാർ ആദികട്ടുകുളങ്ങര, വനിതാവേദി കണ്‍വീനർ രശ്മി മോഹൻ, സവ ജോയിന്‍റ് സെക്രട്ടറി ജോഷി ഭാഷ,യഹിയ സൈനുദ്ദീൻ, സയദ് ഹമദാനി, മിനി ജോയ്, സിന്ധു സജികുമാർ, സാജിത നൗഷാദ് ബാലവേദി അംഗങ്ങളായ മൃദുല മോഹൻകുമാർ, റൈഹാന, സൽമാൻ സിറാജ്, സൈഹാ നൗഷാദ് എന്നിവർ സംസാരിച്ചു.