ഉറുദു മീറ്റും സമുഹ ഇഫ്താറും സംഘടിപ്പിച്ചു
Monday, June 19, 2017 5:41 AM IST
ജിദ്ദ: ഐസിഎഫ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുറൈമാൻ ഉമ്മു ഹബ്ലൈൻ ലാബർ ക്യാന്പിൽ ഉറുദു മീറ്റും സമുഹ ഇഫ്താറും സംഘടിപ്പിച്ചു. ഉറുദു മീറ്റിൽ സലീം ഫാദിലി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈനു. ആബിദീൻ ഹിറ, സുലൈമാൻ പാലക്കാട് സംസാരിച്ചു. ഇരുനൂറോളം തൊഴിലാളികൾക്ക് ആശ്വാസകരമായ നോന്പുതുറ വിഭവങ്ങൾ വിതരണം ചെയ്തു. ഇഫ്താർ സംഗമത്തിന് ബശീർ ഹാജി നീരോൽപ്പാലം, ഫജൽ കുറ്റിച്ചിറ, അബ്ദു. റസാഖ് എടവണ്ണപ്പാറ, സലീം മദനി, സമീർ കക്കാട് , പി.കെ.കെ മരക്കാർ, ഷാജഹാൻ പെരിന്താറ്റിരി തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ