എകെജി ഫുട്ബോൾ: റജബ് കാർഗോ ബ്രൈറ്റ് റൈഡേഴ്സ് മലപ്പുറവും, ഡിലീഷ്യസ് ബേക്കറിയും ചാന്പ്യന്മാർ
Monday, June 19, 2017 5:57 AM IST
അബുദാബി: കാൽപന്തുകളിയുടെ സൗന്ദര്യം വിളിച്ചോതി മനോഹരമായ കളികളിലൂടെ കായികപ്രേമികളുടെ മനം കവർന്ന അബുദാബി കേരള സോഷ്യൽ സെൻറർ ഒന്പതാമത് എകെജി ഫോർ എ സൈഡ് ഫുട്ബാൾ ടൂർണമെന്‍റിൽ ജൂനിയർ വിഭാഗത്തിൽ എൻപി സ്പോർട്സിനെ പരാജയപ്പെടുത്തി ഡിലീഷ്യസ് ബേക്കറിയും(51) സീനിയർ വിഭാഗത്തിൽ ഡെവിൾസ് ഇൻ ഡിസ്ഗൈസിനെ തോൽപ്പിച്ചു റജബ് കാർഗോബ്രൈറ്റ് റൈഡേഴ്സ് മലപ്പുറവും (40) ചാന്പ്യന്മാരായി. ജൂനിയർ വിഭാഗത്തിൽ എൻപി ജൂനിയേഴ്സും, സീനിയർ വിഭാഗത്തിൽ കോയപ്പാറ ബ്രദേഴ്സും മൂന്നാം സ്ഥാനം നേടി. മികച്ച അച്ചടക്കം പാലിച്ച ടീമുകളായി ജൂനിയർ വിഭാഗത്തിൽ എൻപി ജൂനിയേഴ്സിനെയും സീനിയർ വിഭാഗത്തിൽ ഡെവിൾസ് ഇൻ ഡിസ്ഗൈസിസിനെയും തെരഞ്ഞെടുത്തു.

ടൂർണമെന്‍റിന്‍റെ താരങ്ങളായി ജൂനിയർ വിഭാഗത്തിൽ ഹാദിയും (ഡിലീഷ്യസ് ബേക്കറി) സീനിയർ വിഭാഗത്തിൽ രജീഷും (ബ്രൈറ്റ് റൈഡേഴ്സ്) നേടി. മറ്റു ട്രോഫികൾ ജൂനിയർ വിഭാഗം മികച്ച ഗോൾകീപ്പർ ഷോണ്‍ (ടെർമിനേറ്റർ) ടോപ്പ് സ്കോറർ ഹാറൂണ്‍ (എൻ.പി). സീനിയർ വിഭാഗം മികച്ച ഗോൾകീപ്പർ ഗൗരവ്(ഡെവിൾസ് ഇൻ ഗൈസ്) ടോപ്പ് സ്കോറർ റഷീദ് (കോയപ്പാറ ബ്രദേഴ്സ്) എന്നിവർക്ക് ലഭിച്ചു. കഐസ്സി പ്രസിഡന്‍റ് പത്മനാഭൻ പവർ പ്ലാസ്റ്റിക് എംഡി രാജൻ, റജബ് കാർഗോ എംഡി ഫൈസൽ, അഹല്യ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ സൂരജ്, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. നാൽപതോളം ടീമുകളാണ് എകെജി മെമ്മോറിയൽ ഫോർ എ സൈഡ് റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റിൽ പങ്കെടുത്തത്. കെഎസി കായിക വിഭാഗം സെക്രട്ടറി ഗഫൂർ സ്വാഗതവും , കായിക വിഭാഗം അസി: സെക്രട്ടറി ബഷീർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള