ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ മതസൗഹാർദസംഗമം നടത്തി
Monday, June 19, 2017 6:01 AM IST
കുവൈറ്റ്സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്)ന്‍റെ നേതൃത്വത്തിൽ റമദാൻ വ്രതമനുഷ്ഠിക്കുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇഫ്താർ മതസൗഹാർദസംഗമം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സംഗമത്തിൽ അസോസിയേഷൻ പ്രസിഡന്‍റ് രാജീവ് നാടുവിലേമുറി അധ്യക്ഷത വഹിച്ചു. അജപാക് രക്ഷാധികാരി ബാബുപനന്പള്ളി, ഉപദേശകസമതി അംഗം അഡ്വ: ജോണ്‍തോമസ്, വിജയകുമാർ (പ്രസിഡന്‍റ്എൻഎസ്എസ്കുവൈറ്റ്) , സജീവ്നാരായണൻ (പ്രസിഡന്‍റ്സാരഥികുവൈറ്റ് ), അബ്ദുൽറഹ്മാൻപുഞ്ചിരി എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ ഫത്താഹ്തയ്യിൽ റമദാൻ സന്ദേശം നൽകി. ജനറൽസെക്രട്ടറി സണ്ണിപത്തിചിറ സ്വാഗതം പറഞ്ഞ യോഗത്തിൽ കണ്‍വീനർ അഷ്റഫ് മണ്ണാംച്ചേരി നന്ദിരേഖപ്പെടുത്തി.