കെഇഎ പ്രതിനിധികൾ മന്ത്രി ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി
Thursday, July 13, 2017 6:56 AM IST
കുവൈറ്റ്: കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കെഇഎ കുവൈറ്റ് വൈസ് ചെയർമാൻ സലാം കളനാട്, അഡ്വൈസറി അംഗം മഹമൂദ് അപ്സര, ജോയിൻ സിക്രട്ടറി നളിനാക്ഷൻ, അബ്ബാസിയ യൂണിറ്റ് പ്രസിഡന്‍റ് ബാലൻ ഒ.വി എന്നിവരടങ്ങിയ സംഘം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ സന്ദർശിച്ചു വിവിധ പ്രവാസി വിഷയങ്ങളെക്കുറിച്ചു ചർച്ച നടത്തി.

മംഗലാപുരം എയർപോർട്ടിലെ യാത്രാപ്രശ്നം, കണ്ണൂർ എയർപോർട്ടിൽ നിന്നും കുവൈറ്റിലേക്കു നേരിട്ടുളള വിമാന സർവീസ് എന്നീ വിഷയങ്ങളിൽ ഒരു മെമ്മോറാണ്ടവും കൈമാറുകയുണ്ടായി.

എറ്റവും പുതിയതായി പ്രവാസികൾക്കേറ്റ കനത്ത പ്രഹരമാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുന്പേ വിവരങ്ങൾ സമർപ്പിക്കണമെന്ന ഉത്തരവ്. നിലവിൽ സന്നദ്ധ സംഘടനകൾ ഓടിപ്പിടഞ്ഞു 12 മണിക്കൂർ കൊണ്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പണിയെടുക്കുന്പോൾ ഇനിയത് നാലുദിവസമെങ്കിലും വേണ്ടിവരും എന്നത് തീർത്തും മനുഷ്യത്വ രഹിതമാണെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തുകയും ഈ വിഷയത്തിൽ പഠിച്ചിട്ട് വേണ്ട ഇടപെടുലകൾ നടത്താമെന്നു മന്ത്രി പ്രതികരിക്കുകയും ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ