റിയാദ് ചില്ല സർഗവേദി പ്രതിമാസ വായനാപരിപാടി സംഘടിപ്പിച്ചു
Saturday, July 15, 2017 8:41 AM IST
റിയാദ്: പ്രസിദ്ധ മലയാള സാഹിത്യകാരൻ പെരുന്പടവം ശ്രീധരന്‍റെ“ഒരു സങ്കീർത്തനംപോലെ” എന്ന നോവലിനെ അടിസ്ഥാനമാക്കി കഥാകൃത്ത് സക്കറിയ തിരക്കഥയെഴുതി ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത “In Return: Just a Book” (പകരം, ഒരു പുസ്തകം മാത്രം) എന്ന ഡോക്യഫിക് ഷൻ ഫിലിം റിയാദ് ചില്ല സർഗവേദിയുടെ പ്രതിമാസ വായനാപരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു.

45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ സൗദി അറേബ്യയിലെ ആദ്യപ്രദർശനമാണിത്. വിശ്വപ്രസിദ്ധ റഷ്യൻ എഴുത്തുകാരൻ ദസ്തയേവ്സ്കിയും അദ്ദേഹത്തിന്‍റെ സ്റ്റെനോഗ്രാഫർ ആയി ഏതാനും ദിവസങ്ങൾ ജോലിചെയ്ത അന്നയെന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധമാണ് “ഒരു സങ്കീർത്തനം പോലെ” യുടെ പ്രമേയം. താനൊരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തെയും തനിക്കപരിചിതമായ ഒരു കാലഘട്ടത്തെയും റഷ്യൻ സാഹിത്യത്തിലുള്ള പരിചയത്തിന്‍റെ പിൻബലത്തിൽ തികച്ചും ഭാവനാത്മകമായി ആവിഷ്കരിക്കുകയാണ് പെരുന്പടവം ശ്രീധരൻ.

പ്രദർശനത്തിനുശേഷം ഡോക്യൂമെന്‍ററിയെക്കുറിച്ചും ദസ്തയേവ്സ്കിയുടെ സർഗജീവിതത്തെക്കുറിച്ചുമുള്ള ചർച്ചയും നടന്നു.

ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്‍റെ പുനർവായന പ്രിയ സന്തോഷ് നടത്തി. അന്നയുമായി ബന്ധപ്പെടുന്നതിന് കാരണമായ “ചൂതാട്ടക്കാരൻ “ എന്ന നോവെല്ലയുടെ രചനക്ക് ആസ്പദമായ ദസ്തയേവ്സ്കിയുടെ ആദ്യ യൂറോപ്പ് യാത്രയും ചൂതാട്ട അനുഭവങ്ങളും പോളിന സുസ്ലോവയെന്ന യുവതിയുമായുള്ള അദ്ദേഹത്തിന്‍റെ തീക്ഷ്ണപ്രണയവും ആകസ്മികമായ വേർപിരിയലും പ്രതിപാദിക്കുന്ന “അ ംൃശലേൃ ശി വശെ ശോല” എന്ന ജോസഫ് ഫ്രാങ്കിൻറെ ബൃഹദ് ജീവചരിത്രത്തിൽ നിന്നുള്ള ഏതാനും അധ്യായങ്ങൾ ആർ മുരളീധരൻ അവതരിപ്പിച്ചു.

അന്നയുമായുള്ള വിവാഹത്തിനുശേഷം ദസ്തയേവ്സ്കിയുടെ 1867-1871 കാലഘട്ടത്തെ യൂറോപ്യൻ ജീവിതത്തെ ആവിഷ്കരിക്കുന്ന സോവിയറ്റ് എഴുത്തുകാരൻ ലയണിഡ് ട്സിപ്കിന്‍റെ നോവൽ “സമ്മർ ഇൻ ബെഡൻ ബെഡന്‍റെ വായനാനുഭവം ഇക്ബാൽ കൊടുങ്ങല്ലൂർ പങ്കുവച്ചു.

ടി.ആർ.സുബ്രഹ്മണ്യൻ തുടക്കം കുറിച്ച പരിപാടിയിൽ, ജയചന്ദ്രൻ നെരുവന്പ്രം, അനിത നസിം, റസൂൽ സലാം, സിജിൻ കോവല്ലൂർ, നിജാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു നൗഷാദ് കോർമത്ത് മോഡറേറ്റർ ആയി.