കെജെപിഎസ് സാൽമിയ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Monday, July 17, 2017 5:29 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് –പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി സാൽമിയ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ജേക്കബ് ചണ്ണപ്പട്ട, ജയിംസ് പൂയപ്പള്ളി, സെക്രട്ടറിമാരായ സലിം രാജ്അൻസാർ കുളത്തുപ്പുഴ, ജനറൽ സെക്രട്ടറി അലക്സ് മാത്യു, പുതിയ കണ്‍വീനർ അനിൽ കുമാർ എന്നിവർ സംസാരിച്ചു. ട്രഷറർ സലിൽ വർമ്മ ജോയിന്‍റ് ട്രഷറർ തന്പി ലൂക്കോസ് സെക്രട്ടറി പ്രമീൾ പ്രഭാകരൻ, ബിജു ജോർജ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ