ജിദ്ദയിൽ മരിച്ച വർക്കല സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
Monday, July 17, 2017 5:33 AM IST
ജിദ്ദ: ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ച വർക്കല പനയറ തെങ്ങുവിള വീട്ടിൽ അനിൽകുമാറിന്‍റെ (51) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ 29 ന് സുഹൃത്തുമായി റോഡരികിലൂടെ നടന്നുപോകുന്പോഴാണ് അനിൽകുമാർ അപകടത്തിൽപെട്ടത്. സ്വദേശി ഓടിച്ചിരുന്ന വാഹനം അനിൽകുമാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ജിദ്ദ ഐഎംസി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹ്ജർ കിംഗ് അബ്ദുൾ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സെയ്ദ് കൂട്ടായിയുടേയും ടി.എസ്.എസ് പ്രവർത്തകരുടേയും നേതൃത്വത്തിലാണ് നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

പിതാവ്: ഗംഗാധര കുറുപ്പ്. മാതാവ്: ശാന്തമ്മ. സഹോദരങ്ങൾ: അശോക് കുമാർ, അജയകുമാർ, അനിത കുമാരി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ