ഭാസ്കരൻ ശ്രീകണ്ഠപുരത്തിന് യാത്രയയപ്പ് നൽകി
Friday, July 21, 2017 7:55 AM IST
അൽകോബാർ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമാമിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഭാസ്കരൻ ശ്രീകണ്ഠപുരത്തിന് ദമാമിലെ സാമൂഹ്യ സംസ്കാരിക രംഗത്തെ സംഘടനാ പ്രതിനിധികൾ ചേർന്ന് യാത്രയയപ്പ് നൽകി.

1982ലാണ് ഭാസ്കരൻ സൗദിയിലെത്തുന്നത്. ആദ്യത്തെ എട്ട് വർഷത്തോളം അൽകോബാർ ഫിഫ എംബസി സർവീസിൽ ജോലി ചെയ്തു. പിന്നിട് ജനറൽ സർവീസിംഗ് രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു. നവോദയയുടെ വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. നവോദയ കുടുംബ വേദിയുടെ സജീവ പ്രവർത്തകയായ ബീന ആണ് ഭാര്യ. ഏക മകൾ: രുചിത.

അൽകോബാർ ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ സംഘടനാപ്രതിനിധികളായ ജോണ്‍ തോമസ്, ഹബീബ് ഏലംകുളം, സൈനുൽ ആബിദീൻ, കെ.എം. ബഷീർ, ആലികുട്ടി ഒളവട്ടൂർ, നാസ് വക്കം, ബഷീർ ഉള്ളണം, പി.ടി. അലവി, മുഹമ്മദ് നജാത്തി, ബക്കർ എടയന്നൂർ, ഉണ്ണി പൂചെടിയിൽ, ഷബീർ ചാത്തമംഗലം, നൈസാം കോട്ടയം, സമദ് സരിഗ, റഫീക് പൊയിൽതൊടി, ടി.പി.എം. ഫസൽ, അഷ്റഫ് ആലുവ എന്നിവർ പ്രസംഗിച്ചു. താഴെക്കിടയിലുള്ള സാധാരണ പ്രവാസി സമൂഹവുമായി ഏറെ ഇടപ്പെടാനും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും സാധിച്ചതാണ് തനിക്ക് പ്രവാസം നൽകിയ എറ്റവും വലിയ അനുഭവും സന്പാദ്യവുമെന്ന് മറുപടി പ്രസംഗത്തിൽ ഭാസ്കരൻ പറഞ്ഞു. ദമാമിൽ സാമൂഹ്യ സംഘടനകൾ നൽകിയ പിന്തുണവും സഹകരണവും എക്കാലവും ഓർമിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ജോമോൻ കാർകെയർ, സുനിൽ മുഹമ്മദ്, ലത്തീഫ് തലശേരി, ഹനീഫാ തലശേരി, ഫിറോസ് കോഴിക്കോട്, മുജീബ് കളത്തിൽ, സുലൈമാൻ കുലേരി, മുസ്തഫ പാവയിൽ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം