ഇശൽ നൈറ്റ് 2017 സംഘടിപ്പിക്കുന്നു
Thursday, July 27, 2017 7:57 AM IST
അബ്ബാസിയ: റഹ്മാനിയ ദഫ് ആൻഡ് കോൽക്കളി സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ വെള്ളിഴായ്ച വൈകീട്ട് ആറിനു അബ്ബാസിയ ജംഇയ കമ്മ്യൂണിറ്റി ഹാളിൽ മാപ്പിളപ്പാട്ട് കലാവിരുന്ന് സംഘടിപ്പിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകൻ ആദിൽ അത്തു നയിക്കുന്ന സംഗീത സായാഹ്നത്തിൽ കുവൈറ്റിലെ പ്രശസ്തരായ ഗായകരും അണിചേരും.

കുവൈറ്റിലെ നിരവധി വേദികളിൽ ആസ്വാദകരുടെ മനംകവർന്ന റഹ്മാനിയ കലാകാര·ാർ അവതരിപ്പിക്കുന്ന കലാ വിരുന്നും മേളയുടെ ഭാഗമായി ഉണ്ടാകുമെന്ന് സംഘാടകർ പത്രകുറിപ്പിലൂടെ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമാണ്. ഫാമിലികൾക്കു പ്രത്യേക സൗകര്യമൊരുക്കിയതായും സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ