മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോണ്‍ഗ്രസിന് പുതിയ നേതൃത്വം
Saturday, August 12, 2017 8:25 AM IST
മസ്കറ്റ്: മസ്കറ്റിലെ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ പ്രിയദർശിനി കൾച്ചറൽ കോണ്‍ഗ്രസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മാന്നാർ ഷെറീഫ് (പ്രസിഡന്‍റ്), വിദ്യൻ സുദേവ പണിക്കർ (സീനിയർ വൈസ് പ്രസിഡന്‍റ്), ജിജി തോമസ് പുതുപ്പറന്പിൽ, മൊയ്തു വെങ്കിലത്ത്, തിരൂർ മനോജ് (വൈസ് പ്രസിഡന്‍റുമാർ), സുരേഷ് പാട്ടത്തിൽ (ജനറൽ സെക്രട്ടറി), മുഫാസിൽ, കോഴിക്കോട് നിസാർ, കെ.എം. മാത്യു, സാബു കുളമുട്ടം (സെക്രട്ടറിമാർ), റോഷൻ തോമസ് (ട്രഷറർ) എന്നിവരെയും 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജ·ശതാബ്ദി അനുസ്മരണ യോഗത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ മുഖ്യരക്ഷാധികാരി ഉമ്മർ എരമംഗലം അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്‍റുമാരായ പയ്യന്നൂർ അജിത്ത്, ചിറയിൻകീഴ് ഷെറീഫ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം