ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​യി​ട​വ​ക വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, August 19, 2017 7:17 AM IST
മ​സ്ക​റ്റ്: ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ലെ റൂ​വി​യി​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​യി​ട​വ​ക സ്ഥാ​പി​ത​മാ​യ​ത്തി​ന്‍റെ നാ​ല്പ​ത്ത​ഞ്ചാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. റൂ​വി​യി​ലെ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​ത​ത്തി​ൽ ്രെ​കെ​സ്ത​വ മി​ഷ​ന​റി​മാ​ർ ന​ട​ത്തു​ന്ന നി​സ്തു​ല സേ​വ​ന​ങ്ങ​ളെ സ്ഥാ​ന​പ​തി പ്ര​കീ​ർ​ത്തി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ബ്രോ​ഷ​റും ച​ട​ങ്ങി​ൽ സ്ഥാ​ന​പ​തി പ്ര​കാ​ശ​നം ചെ​യ്തു.

വി​കാ​രി ഫാ.​ജേ​ക്ക​ബ് മാ​ത്യു, സ്ഥാ​പ​കാം​ഗം ഡോ. ​സി.​തോ​മ​സ്, റൂ​വി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി വി​കാ​രി റ​വ. ജാ​ക്സ​ണ്‍ ജോ​സ​ഫ്, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ, ട്ര​സ്റ്റി മാ​ത്യു വ​ർ​ഗീ​സ്, അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബോ​ബ​ൻ മാ​ത്യു തോ​മ​സ് (ഡ​യോ​സി​സ​ൻ കൗ​ണ്‍​സി​ൽ മെം​ബ​ർ) റ​വ. എം.​ഡി.​കോ​ശി (സെ​ന്‍റ് ജെ​യിം​സ് സി​എ​സ്ഐ പ​ള്ളി വി​കാ​രി) ഫാ.​ജേ​ക്ക​ബ് ഷൈ​ൻ മാ​ത്യു (നി​ല​ക്ക​ൽ ഭ​ദ്രാ​സ​നം) ഫാ.​മാ​ത്യു വ​ട്ടി​യാ​നി​ക്ക​ൽ, മ​നോ​ജ് മാ​ത്യു (സെ​ക്ര​ട്ട​റി) സാ​ബു മാ​ത്യു (സ​ഹ ട്ര​സ്റ്റി) തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം