ബാലവേദി കുവൈറ്റും മാതൃഭാഷാ സമിതിയും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
Monday, August 21, 2017 7:25 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റും, കല കുവൈറ്റ് മാതൃഭാഷാ സമിതിയും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ, അബുഹലീഫ, ഫഹാഹീൽ, സാൽമിയ എന്നീ മേഖലകളിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി കുവൈറ്റിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ സുനിൽ കെ. ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് ജനറൽ സെക്രട്ടറി ആൽവിന അന്ന സജി അധ്യക്ഷത വഹിച്ച പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്‍റ് സുഗതകുമാർ, കല കുവൈറ്റ് അബ്ബാസിയ മേഖല ആക്ടിംഗ് സെക്രട്ടറി ബിജു ജോസ്, ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ സജീവ് എം.ജോർജ്ജ്, ബാലവേദി അബ്ബാസിയ മേഖലാ കണ്‍വീനർ ജിജു കാലായിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുമാരി ഷാരോണ്‍ സൂസൻ ചെറിയാൻ സ്വാഗതവും, മാസ്റ്റർ മുഹമ്മദ് നിസാർ നന്ദിയും പറഞ്ഞു. കുമാരി അഥീന മാറിയ സ്വാതന്ത്ര്യദിന സന്ദേശം സൽകി. ബാലവേദി അബ്ബാസിയ മേഖല രക്ഷാധികാരി സലിം രാജ് ആമുഖ സംഭാഷണം നടത്തി. തുടർന്ന് ദേശഭക്തിഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം, ഉദ്ഘാടകൻ സുനിൽ കെ.ചെറിയാന്‍റെ നേതൃത്വത്തിൽ ക്വിസ് മത്സരവും നടന്നു.

അബുഹലീഫ കല സെന്‍ററിൽ നടന്ന പരിപാടി സാഹിത്യകാരൻ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. ഐവിൻ മാത്യു അധ്യക്ഷനായ ചടങ്ങിന് അബുഹലീഫ മേഖലാ സെക്രട്ടറി മുസ്ഫർ, ബാലവേദി കേന്ദ്ര രക്ഷാധികാര സമിതിയംഗം പി.ആർ.ബാബു, വനിതാവേദിക്ക് വേണ്ടി ശോഭാ സുരേഷ്, അബുഹലീഫ മേഖലാ മാതൃഭാഷാ സമിതി കണ്‍വീനർ പ്രജോഷ്, മാതൃഭാഷാ വിദ്യാർത്ഥി ആരോണ്‍ സുധീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബാലവേദി കുവൈറ്റ് ജോ: സെക്രട്ടറി സെൻസ അനിൽ സ്വാതന്ത്ര്യ ദിന സന്ദേശം സൽകി. മറിയ ഗ്രെയ്സ സ്വാഗതവും, അനീന റോസ് ഷൈജു നന്ദിയും രേഖപ്പെടുത്തി. ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. ബാലവേദി കുവൈറ്റ് അബുഹലീഫ മേഖലാ രക്ഷാധികാര സമിതി കണ്‍വീനർ ജോസഫ് ആമുഖ പ്രഭാഷണം നടത്തി.

മംഗഫ് കല സെന്‍ററിൽ നടന്ന ഫഹാഹീൽ മേഖലാ സ്വാതന്ത്ര്യ ദിനാഘോഷം സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖലാ പ്രസിഡന്‍റ് നിഖിൽ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ബാലവേദി കുവൈറ്റ് പ്രസിഡന്‍റ് അപർണ്ണ ഷൈൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി പ്രസീത് കരുണാകരൻ, ബാലവേദി കേന്ദ്ര രക്ഷാധികാര സമിതി ജനറൽ കണ്‍വീനർ രഹീൽ കെ.മോഹൻദാസ്, ഫഹാഹീൽ മേഖല മാതൃഭാഷ സമിതി കോർഡിനേറ്റർ ബിജോയ്, വനിതാ വേദി കുവൈറ്റ് ഫഹാഹീൽ ജോ:കണ്‍വീനർ ദേവി സുഭാഷ്, ബാലവേദി ഫഹാഹീൽ മേഖലാ രക്ഷാധികാരി ഹരീഷ് കുറുപ്പ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആദിത്യ അനിൽ സ്വാഗതവും, നന്ദൻ ജയചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. കുട്ടികൾക്കായി കവിതാപാരായണ മത്സരം, പ്രച്ഛന്നവേഷ മത്സരം, മാജിക് ഷോ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

സാൽമിയ കല സെന്‍ററിൽ നടന്ന പരിപാടിയിൽ മാസ്റ്റർ സുദേവ് വാസു അധ്യക്ഷത വഹിച്ചു. നോർക്ക പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ അജിത്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കല കേന്ദ്രകമ്മിറ്റി അംഗം ടി.വി ജയൻ, ബാലവേദി രക്ഷാധികാരി രാജീവ് അന്പാട്ട്, മാതൃഭാഷ സമിതി സാൽമിയ കണ്‍വീനർ ജോർജ് തൈമണ്ണിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മാസ്റ്റർ ബെൽവിൻ ടോം ജോർജ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുമാരി ആൻ നിയ ജോർജ് സ്വാഗതം പറഞ്ഞ ചടങ്ങിന് കുമാരി ജൂഹി ജോണ്‍സണ്‍ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സംഘഗാനമത്സരവും കുമാരി സാറ & ടീം അവതരിപ്പിച്ച സംഘനൃത്തവും മറ്റു കലാപരിപാടികളും അരങ്ങേറി. ബാലവേദി ക്ലബ്ബുകളിലെ കുട്ടികളും, മാതൃഭാഷാ ക്ലാസ്സിലെ വിദ്യർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ നാലു മേഖലകളിലും നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ