തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം
Monday, August 21, 2017 7:29 AM IST
കുവൈറ്റ്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുവൈറ്റ് ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ TRASSK കളിക്കളം കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. TRASSK പ്രസിഡന്‍റ് ജീവ്സ് എരിഞ്ചേരിയുടെ അധ്യക്ഷതയിൽ വൈകിട്ട് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സിജോ സണ്ണി സ്വാഗതം ആശംസിച്ചു. വനിതാ വേദി കോഓർഡിനേറ്റർ ശാന്തി വേണുഗോപാൽ, കളിക്കളം സെക്രട്ടറി മാസ്റ്റർ ജോയൽ ജോർജ്ജ് എന്നിവർ പ്രസംഗിച്ച ചടങ്ങിൽ ട്രഷറർ ആന്േ‍റാ ചിറയത്ത് നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരം, വിവിധ ഏരിയകളുടെ ദേശഭക്തി ഗാനങ്ങൾ, ക്വിസ്സ് മത്സരം എന്നിവ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്‍റെ മറ്റു കൂട്ടി.

റിപ്പോർട്ട്: സലിം കോട്ടയിൽ