ഗൗ​രി ല​ങ്കേ​ഷ് വ​ധം: ക​ല കു​വൈ​റ്റ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സെ​പ്റ്റം​ബ​ർ 22ന്
Wednesday, September 20, 2017 9:45 AM IST
കു​വൈ​ത്ത് സി​റ്റി: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 22, വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5നു ​സാ​ൽ​മി​യ ക​ല സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എം​എം ക​ൽ​ബു​ർ​ഗി​യ​ട​ക്ക​മു​ള്ള​വ​രു​ടെ വ​ധ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ മു​ൻ​നി​ര പോ​രാ​ളി​യാ​യി​രു​ന്ന ഗൗ​രി സെ​പ്റ്റം​ബ​ർ 5നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യും വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യും ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​തി​ന്‍റെ പേ​രി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​വ​ർ നി​ര​ന്ത​രം ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്നു. ഇ​ന്ത്യ​യി​ൽ മ​തേ​ത​ര നി​ല​പാ​ടെ​ടു​ക്കു​ന്ന എ​ഴു​ത്തു​കാ​ർ​ക്കെ​തി​രെ വ​ർ​ഗീ​യ​വാ​ദി​ക​ൾ ആ​യു​ധ​മെ​ടു​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു വ​ര​ണം. എ​ല്ലാ മ​തേ​ത​ര ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളേ​യും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ