ഗൗരി ലങ്കേഷ് കൊലപാതകം: കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Sunday, September 24, 2017 3:14 AM IST
കുവൈത്ത് സിറ്റി: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്‍റ് സുഗതകുമാറിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടിയ്ക്ക് കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. സാൽമിയ കല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി അംഗം സണ്ണി സൈജേഷ് പ്രതിഷേധ കുറിപ്പ് അവതരിപ്പിച്ചു.

പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, വിവിധ സംഘടനാ പ്രതിനിധികളായ സത്താർ കുന്നിൽ, ബഷീർ ബാത്ത, ഹസനുൾ ബന്ന, സഫീർ പി.ഹാരിസ്, അബ്ദുൾ ഫത്താഹ് തയ്യിൽ, മുഹമ്മദ് റിയാസ്, ഷെരീഫ് താമരശ്ശേരി എന്നിവർ സംസാരിച്ചു. സാഹിത്യ-സാംസ്കാരിക പ്രവർത്തകർക്കെതിരെ ഉയർന്ന് വരുന്ന ഇത്തരം ഫാസിസ്റ്റ് ആക്രമണങ്ങളെ രാഷ്ട്രീയ ഭേദമന്യെ എല്ലാവരും ചെറുത്ത് തോൽപ്പിക്കണമെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു. സാൽമിയ മേഖല ആക്റ്റിംഗ് സെക്രട്ടറി അനിൽ കുമാർ നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് പ്രവർത്തകരും, വിവിധ സംഘടനാ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ