കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ഫു​ട്ബോ​ൾ കാ​ന്പ​യി​ൻ
Monday, October 2, 2017 10:43 AM IST
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ രൂ​പീ​ക​രി​ക്കു​ന്ന എ​ഫ്സി കേ​ര​ള​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ഫു​ട്ബോ​ൾ വ​ർ​ക്ക് ഷോ​പ്പ് ന​ട​ന്നു. എ​ഫ് സി ​കേ​ര​ള​യു​ടെ ഭാ​ര​വാ​ഹി​ക​ൾ​ക്കു പു​റ​മെ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പ​ദ്മ​നാ​ഭ​ൻ, സെ​ക്ര​ട്ട​റി മ​നോ​ജ്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ എ​ഫ് സി ​കേ​ര​ള ഫു​ട്ബോ​ൾ ക്ല​ബി​നെ ക്കു​റി​ച്ചും അ​തി​ൽ അം​ഗ​ത്വം എ​ടു​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. നി​ര​വ​ധി ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ യോ​ഗ​ത്തി​ലും വ​ർ​ക്ക്ഷോ​പ്പി​ലും പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് കൊ​ച്ചി​യി​ലും ഇ​ന്ത്യ​യി​ലെ മ​റ്റു വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലു​മാ​യി ന​ട​ക്കാ​ൻ പോ​കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന വ​ണ്‍ മി​ല്യ​ണ്‍ ഗോ​ൾ കാ​ന്പ​യി​ൻ സെ​ന്‍റെ​റി​ൽ ആ​വേ​ശ​പൂ​ർ​വ്വം സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ​ക്കേ​റ്റ് എ.​എ റ​ഹിം ആ​ദ്യ​ഗോ​ള​ടി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി ​പ​ദ്മ​നാ​ഭ​ൻ, സെ​ന്‍റ​ർ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സെ​ന്‍റ​ർ അം​ഗ​ങ്ങ​ൾ, മ​റ്റ് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഗോ​ളു​ക​ൾ അ​ടി​ച്ചു. നി​ര​വ​ധി കു​ട്ടി​ക​ളും ആ​വേ​ശ​പൂ​ർ​വം കാ​ന്പ​യി​നി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള