നാ​യ​ർ സ​ർ​വ്വീ​സ് സൊ​സൈ​റ്റി കു​വൈ​റ്റ് ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ർ 13ന്
Wednesday, October 4, 2017 10:53 AM IST
കു​വൈ​ത്ത് സി​റ്റി : നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​വൈ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ 'പൊ​ന്നോ​ണം 2017 ' ഒ​ക്ടോ​ബ​ർ 13ന് ​ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു് അ​ത്ത​പ്പൂ​വി​ട​ലോ​ടെ അ​ബ്ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് വി​വി​ധ​യി​നം നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, ശാ​സ്ത്രീ​യ നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ, വ​ഞ്ചി​പ്പാ​ട്ട്, തൃ​ത്താ​യ​ന്പ​ക, പു​ലി​ക​ളി, തി​രു​വാ​തി​ര, ഓ​ട്ട​ൻ തു​ള്ള​ൽ ഇ​വ അ​ര​ങ്ങേ​റും. ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ല്ലാ വ​ർ​ഷ​ത്തേ​യും പോ​ലെ ഈ ​വ​ർ​ഷ​ത്തെ​യും പ്ര​ത്യേ​ക​ത​യാ​ണ്.

കു​വൈ​ത്തി​ലെ എ​ട്ടു ക​ര​യോ​ഗ​ങ്ങ​ളി​ലെ വ​നി​താ​സ​മാ​ജ​ത്തി​ന്‍റെ​യും ബാ​ല​സ​മാ​ജ​ത്തി​ന്‍റെ​യും പൂ​ർ​ണ്ണ സ​ഹ​ക​ര​ണ​ത്തോ​ടെ പ്രോ​ഗ്രാ​മു​ക​ളു​ടെ പ്രാ​ക്ടീ​സ് ന​ട​ന്നു വ​രു​ന്ന​താ​യി ജ​ന​റ​ൽ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ജ​യ​കു​മാ​ർ ജ​ഹ്റ അ​റി​യി​ച്ചു. ഈ ​വ​ർ​ഷ​ത്തെ പൊ​ന്നോ​ണം 2017 റാ​ഫി​ൾ, ഫു​ഡ് കൂ​പ്പ​ണു​ക​ൾ അ​ത​ത് ക​ര​യോ​ഗം ഏ​രി​യാ കോ ​ഡി​നേ​റ്റേ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്ര​യും പെ​ട്ടെ​ന്ന് ക​ര​സ്ഥ​മാ​ക്കി പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ണ​പ്ര​സാ​ദ് നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് :www.nsskuwait എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ https://www.facebook.com/nairservicesociteykuwaitofficial എ​ന്ന ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യോ ഏ​രി​യാ​കോ​ർ​ഡി​നേ​റ്റേ​ഴ്സു​മാ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Mangaf- 60967360 /98853593, Abbassiya- 65821942 / 66823813, Salmiya-65836543 /67649464, Riggae-: 66042210 / 66907181, Abu Halifa-69014988 / 66891847, Farwaniya-67728496 / 66016669, Fahaheel/Minaabdulla-60715319/65631232, Sharq:50025180/99775167


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ