ജിദ്ദ നവോദയ വേങ്ങര മണ്ഡലം കണ്‍വൻഷൻ നടത്തി
Saturday, October 7, 2017 8:10 AM IST
ജിദ്ദ: വേങ്ങര തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജിദ്ദ നവോദയ കണ്‍വൻഷൻ സംഘടിപ്പിച്ചു. നവോദയ രക്ഷാധികാരി വി.കെ. റഹൂഫ് കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് പിൻന്തുണയേകാൻ വേങ്ങര നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. പി.പി. ബഷീറിനെ വിജയിപ്പിക്കാൻ മുഴുവൻ പ്രവാസി കുടുംബങ്ങളുടേയും പിന്തുണ അദ്ദേഹം അഭ്യർഥിച്ചു.

നാട്ടിൽ നിന്നും ഇടതുപക്ഷ സ്ഥാനാർഥി അഡ്വ: പി.പി. ബഷീർ ഫോണിൽ ചടങ്ങിനെ അഭിസംബോധനം ചെയ്തു. ഇന്ത്യയിലെ വർഗീയമായ ചേരിതിരിവിന്‍റെ സാഹചര്യത്തിന് ഇടതുപക്ഷശക്തികൾക്ക് ഉൗർജ്ജം പകരുന്നതിനും പ്രവാസികളുടെ ശബ്ദം നിയമസഭയിൽ എത്തിക്കുന്നതിനും തന്നെ വിജയിപ്പിക്കണമെന്ന് ബഷീർ അഭ്യർഥിച്ചു.

നവോദയ പ്രസിഡന്‍റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വ: ബഷീറിന്‍റെ വിജയത്തിനായി ഗഫൂർ മന്പുറത്തിനെ ചെയർമാനേയും കണ്‍വീനറായി മൊയ്തീൻ വേങ്ങരയും 51 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. നവോദയ ആക്ടിംഗ് സെക്രട്ടറി ശ്രീകുമാർ മവേലിക്കര പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ