ഫോക്ക് അബ്ബാസിയ ജലീബ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓണം - ഈദ് സല്ലാപം സംഘടിപ്പിച്ചു
Thursday, October 12, 2017 4:39 AM IST
കുവൈത്ത്: കുവൈത്തിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) അബ്ബാസിയ ജലീബ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓണം - ഈദ് സല്ലാപം സംഘടിപ്പിച്ചു അബ്ബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജലീബ് യൂണിറ്റ് കണ്‍വീനർ ഇ. ബാലകൃഷ്ണന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഭാരതീയ വിദ്യാഭവൻ സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ ഉദ്ഘാടനം ചെയ്തു അബ്ബാസിയ യൂണിറ്റ് കണ്‍വീനർ ഷിജു കോട്ടായി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും അബ്ബാസിയ യൂനിറ്റ് ട്രഷററും ആയ വിനോദ് കുമാർ നന്ദിയും പറഞ്ഞു അബ്ബാസിയ യൂണിറ്റ് സെക്രട്ടറി എ.കെ രാജേഷ് ജലീബ് യൂനിറ്റ് സെക്രട്ടറി സോമൻ പി ജലീബ് യൂനിറ്റ് ട്രഷറർ ജോസഫ് മാത്യു സ്പോർട്സ് സെക്രട്ടറി രമേശൻ പി വി അബ്ബാസിയ വനിതാ വേദി കോർഡിനേറ്റർ പ്രശാന്തി വർമ ജലീബ് യൂണിറ്റ് കോർഡിനേറ്റർ സജിജ മഹേഷ് എന്നിവരും സന്നിഹിതരായിരുന്നു

ഫോക്ക് പ്രസിഡന്‍റ് ബിജു ആന്‍റണി, ജനറൽ സെക്രട്ടറി എം.എൻ സലീം, ട്രഷറർ സാബു ടി വി, വനിതാ വേദി ചെയർപേർസണ്‍ ബിന്ദു രാധാകൃഷ്ണൻ, ഉപദേശക സമിതി അംഗം പ്രവീണ്‍ അടുത്തില, ആർട്സ് സെക്രട്ടറി ഷംജു എം എന്നിവരും വിവിധ യൂണിറ്റ് ഭാരവാഹികളും ആശംസകൾ നേർന്നു സംസാരിച്ചു ഫോക്ക് മുഖ്യ രക്ഷാധികാരി എൻ ജയശങ്കർ രക്ഷാധികാരി, എൻ ഹരിദാസ് ഉപദേശക സമിതി അംഗങ്ങളായ ചന്ദ്രമോഹൻ കണ്ണൂർ അനിൽ കേളോത്ത്, പ്രശാന്ത് എന്നിവരും സംബന്ധിച്ചു. മാവേലി എഴുന്നള്ളത്തും ഫോക്ക് കുടുംബാംഗങ്ങളുടെവിവിധ നിറപ്പകിട്ടാർന്ന കലാപരിപാടികളും രുചികരമായ ഓണസദ്യയും പരിപാടിക്ക് മാറ്റു കൂട്ടി.

റിപ്പോർട്ട്: സലിം കോട്ടയിൽ