റി​യാ​ദി​ൽ വ​ൻ അ​ഗ്നി​ബാ​ധ: പ​ത്തു​പേ​ർ മ​രി​ച്ചു
Sunday, October 15, 2017 7:43 AM IST
റി​യാ​ദ്: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഷി​ഫാ സ​ന​യ്യ​യി​ലെ കാ​ർ​പെ​ന്‍റ​റി വ​ർ​ക് ഷോ​പ്പി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ മ​ര​ണ​പ്പെ​ട്ടു. മ​രി​ച്ച മ​റ്റു​ള്ള​വ​ർ ര​ണ്ടു ബം​ഗ്ലാ​ദേ​ശ് തൊ​ഴി​ലാ​ളി​ക​ളും ര​ണ്ടു പാ​ക്കി​സ്ഥാ​നി​ക​ളു​മാ​ണ്. ഇ​ന്ത്യ​ക്കാ​രി​ൽ മ​ല​യാ​ളി​ക​ൾ ഇ​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ അ​ൽ ഈ​മാ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര ഉ​രു​പ്പ​ടി​ക​ൾ നി​ർ​മ്മി​ക്കു​ന്ന ക​ന്പ​നി​ക​ളും വ​ർ​ക് ഷോ​പ്പു​ക​ളി​ലു​മാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. കാ​ർ​പെ​ന്‍റ​ർ, പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നു സി​വി​ൽ ഡി​ഫെ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഷെ​ഡു​ക​ൾ മാ​തി​രി കെ​ട്ടി​യു​ണ്ടാ​ക്കി​യ കെ​ട്ടി​ട​ങ്ങ​ളും അ​തി​ന​ക​ത്തെ മ​ര ഉ​രു​പ്പ​ടി​ക​ളും പെ​യി​ന്‍റും എ​ല്ലാ​മാ​ണ് തീ ​ആ​ളി​പ്പ​ട​രാ​ൻ കാ​ര​ണ​മാ​യ​ത്. ഫാ​ക്ട​റി​ക്ക് അ​ക​ത്താ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​ർ അ​ധി​ക​വും പു​ക ശ്വ​സി​ച്ചു ശ്വാ​സം മു​ട്ട​ലു​ണ്ടാ​യ​വ​രാ​ണ്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സും റെ​ഡ് ക്രെ​സെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും വ​ള​രെ പെ​ട്ടെ​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യും പ​രു​ക്കേ​റ്റ​വ​ർ​ക്ക് വൈ​ദ്യ സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്തു. മ​ര​ണ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ