അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ അ​നു​ശോ​ച​ന​യോ​ഗം വെ​ള്ളി​യാ​ഴ്ച
Tuesday, October 17, 2017 9:10 AM IST
റി​യാ​ദ്: റി​യാ​ദിലെ പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ന​വോ​ദ​യ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​രി​ന്‍റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സി​ൽ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഭാ​ര്യ ഖ​മ​റു​ന്നി​സ​യും ഭാ​ര്യാ​സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ഫി​റോ​സും മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു. മ​ല​പ്പു​റം നി​ല​ന്പൂ​രി​ന​ടു​ത്ത് ച​ക്കാ​ല​കൂ​ത്തി​ൽ അ​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​തി​നു​ശേ​ഷം ച​ന്ത​ക്കു​ന്ന് ജു​മാ​മ​സ്ജി​ദി​ലാ​ണ് ക​ബ​റ​ക്കം ന​ട​ക്കു​ക.

ചൊ​വ്വാ​ഴ്ച 10നു ​സു​മേ​ഷി​യി​ലെ കിം​ഗ് സ​ഉൗ​ദ് യു​ണി​വേ​ഴ്സി​റ്റി​ക്ക​ടു​ത്തു​ള്ള പ​ള്ളി​യി​ൽ ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ്യ​ത്ത് ന​മ​സ്കാ​ര​ത്തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. അ​വ​സാ​ന​മാ​യി അ​ഹ​മ്മ​ദ് മെ​ലാ​റ്റോ​റി​നെ കാ​ണാ​ൻ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​നാ​വ​ലി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​രാ​യ ബാ​ബു​ജി, ഉ​ദ​യ​ഭാ​നു, ല​ത്തീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.