എ​ൻ​എ​സ്എ​സ് കു​വൈ​ത്ത് 'പൊ​ന്നോ​ണം 2017' ആ​ഘോ​ഷി​ച്ചു
Tuesday, October 17, 2017 2:22 PM IST
കു​വൈ​ത്ത് സി​റ്റി: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​വൈ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​പ്പ​രി​പാ​ടി​ക​ൾ 'പൊ​ന്നോ​ണം 2017 'ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ, അ​ബ്ബാ​സ്സി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു.

രാ​വി​ലെ പ​ത്തി​ന് അ​ത്ത​പ്പൂ​വി​ട​ലോ​ടെ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ​യി​നം നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, ശാ​സ്ത്രീ​യ നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ, വ​ഞ്ചി​പ്പാ​ട്ട്, തൃ​ത്താ​യ​ന്പ​ക, പു​ലി​ക​ളി, തി​രു​വാ​തി​ര, ച​വി​ട്ടു നാ​ട​കം ഇ​വ അ​ര​ങ്ങേ​റി. സാം​സ്കാ​രി​ക സ​മ്മേ​ള​നം ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ന്‍റ് സെ​ക്ര​ട്ട​റി പി.​പി നാ​രാ​യ​ണ​ൻ നാ​യ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സോ​ഡി​യാ​ക്ക് കാ​റ്റ​റിം​ഗ് ഒ​രു​ക്കി​യ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ നാ​വി​ന് രു​ചി​യു​ടെ ന​വ്യാ​നു​ഭ​വ​മാ​കു​ക​യും ചെ​യ്തു.

കു​വൈ​റ്റി​ലെ എ​ട്ട് ക​ര​യോ​ഗ​ങ്ങ​ളി​ലെ വ​നി​താ​സ​മാ​ജ​ത്തി​ന്‍റെ​യും ബാ​ല​സ​മാ​ജ​ത്തി​ന്‍റെ​യും പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ന​ല്ല നി​ല​വാ​രം പു​ല​ർ​ത്തി​യ​താ​യി ജ​ന​റ​ൽ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ജ​യ​കു​മാ​ർ ജ​ഹ്റ അ​റി​യി​ച്ചു. എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ണ​പ്ര​സാ​ദ് ജി ​നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് വ​നി​താ​സ​മാ​ജം ക​ണ്‍​വീ​ന​ർ ശ്രീ​മ​തി അ​നി​താ സ​ന്തോ​ഷ്, ഡോ​ക്ട​ർ പി. ​എ​ൻ. എ​സ് മേ​നോ​ൻ, അ​ജി​ത്ത് നോ​ർ​ക്ക, വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, മൂ​സ​ക്കോ​യ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. ട്ര​ഷ​റ​ർ മ​ധു വെ​ട്ടി​യാ​ർ ന​ന്ദി പ്ര​കാ​ശ​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ