മാക് ജിദ്ദ "മുക്കത്തിന്‍റെ പാട്ടൊലി’ സംഘടിപ്പിച്ചു
Saturday, October 21, 2017 8:45 AM IST
ജിദ്ദ: മുക്കം മുൻസിപ്പാലിറ്റിയിലേയും കൊടിയത്തൂർ, കാരശേരി, തിരുവന്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലേയും ജിദ്ദയിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ മാക് ജിദ്ദ "മുക്കത്തിന്‍റെ പാട്ടൊലി 2017’ സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലും ജിദ്ദയിലും പരിസരത്തുമുള്ള മുക്കം ഏരിയയിലെ പ്രവാസികൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജിദ്ദയിലെ പ്രമുഖ ഗായകർ അണിനിരന്നു.

പ്രമുഖ സാംസ്കാരിക പ്രവർത്തകൻ അബ്ദുൽ മജീദ് നഹ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് അഷറഫ്അലി വയലിൽ അധ്യക്ഷത വഹിച്ചു. ഒരു വർഷത്തിലധികമായി ജിദ്ദ ജയിലിൽ അകപ്പെട്ടിരുന്ന മുക്കം സ്വദേശി മുജീബ് റഹ്മാന്‍റെ ജയിൽ മോചനം സാധ്യമാക്കുന്നതിൽ സജീവ പങ്കുവഹിച്ച ഹിഫ്സുറഹ്മാൻ കോഴിക്കോട്, അഷ്റഫ് പുളിക്കൽ, ജലീൽ കണ്ണമംഗലം, അബ്ദുറഹ്മാൻ വണ്ടൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പിൽ വിജയിച്ചവർക്ക് സ്മാർട്ട് ടിവി മൊബൈൽ ഫോണ്‍, മിക്സി എന്നിവ വിതരണം ചെയ്തു. അംഗങ്ങൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനു ആവശ്യമായ നടപടിക്രമങ്ങൾ പരിപാടിയോടനുബന്ധിച്ച് നടത്തിയിരുന്നു.

കെ.ടി.എ. മുനീർ, ഇസ്മായിൽ കല്ലായി, സി.കെ. ഷാക്കിർ, മുജീബ് ഉമ്മിണിയിൽ, വൈസ് പ്രസിഡന്‍റ് ഗഫൂർ ചാലിൽ എന്നിവർ പ്രസംഗിച്ചു.

പരിപാടികൾക്ക് ഷരീഫ് പൂലേരി, റഫീക്ക് ഗോതന്പറോഡ്, കുട്ടൻ വെസ്റ്റ് കൊടിയത്തൂർ, മുനീർ കാരശേരി, നബീൽഅലി കക്കാട്, യൂസുഫ്, റസാഖ് കാരമൂല, ജാഫർ കൂടരഞ്ഞി, ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ