ക​ല കു​വൈ​ത്ത് 'എ​ന്‍റെ കൃ​ഷി' ബു​ധ​നാ​ഴ്ച മു​ത​ൽ
Tuesday, November 14, 2017 12:07 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളി​ലെ കാ​ർ​ഷി​ക അ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കാ​ർ​ഷി​ക സം​സ്കാ​രം നി​ല​നി​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ക​ല കു​വൈ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 'എ​ൻ​റെ കൃ​ഷി' കാ​ർ​ഷി​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ 15 ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ചു 2018 മാ​ർ​ച്ച് 15നു ​അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ന്ധ​എ​ൻ​റെ കൃ​ഷി​ന്ധ യു​ടെ മ​ത്സ​ര​ക്ര​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫ്ളാ​റ്റു​ക​ളി​ലെ ബാ​ൽ​ക്ക​ണി​ക​ളി​ലും, ടെ​റ​സു​ക​ളി​ലും കാ​ർ​ഷി​ക വി​ള​ക​ൾ കൃ​ഷി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള ആ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

ക​ല കു​വൈ​ത്തി​ന്‍റെ യൂ​ണി​റ്റു​ക​ളു​മാ​യി ബ​ന്ധ​പെ​ട്ടു സൗ​ജ​ന്യ​മാ​യി ആ​ർ​ക്കും ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. കു​വൈ​ത്തി​ലെ കാ​ർ​ഷി​ക രം​ഗ​ത്തെ വി​ദ​ഗ്ദ്ധ​ർ അ​ട​ങ്ങു​ന്ന സ​മി​തി 2018 മാ​ർ​ച്ച് ആ​ദ്യ​വാ​രം മു​ത​ൽ മാ​ർ​ച്ച് 15 വ​രെ ഓ​രോ ക​ർ​ഷ​ക സു​ഹൃ​ത്തു​ക്ക​ളെ​യും സ​മീ​പി​ച്ചു കാ​ർ​ഷി​ക വി​ള​ക​ൾ വി​ല​യി​രു​ത്തു​ക​യും വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും, സ​മ്മാ​നം ന​ൽ​കു​ക​യും ചെ​യ്യും.

കൃ​ഷി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ൻ​റെ വി​സ്തീ​ർ​ണം, കൃ​ഷി ചെ​യ്യു​ന്ന ഇ​ന​ങ്ങ​ളു​ടെ വൈ​വി​ദ്ധ്യം, കാ​ർ​ഷി​ക ഇ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന രീ​തി, അ​നു​വ​ർ​ത്തി​ക്കു​ന്ന കൃ​ഷി രീ​തി​ക​ൾ, ദൈ​നം​ദി​ന പ​രി​പാ​ല​ന​ത്തി​നെ​ടു​ക്കു​ന്ന സ​മ​യം, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം, ദൈ​നം​ദി​ന പ​രി​ച​ര​ണ​ത്തി​ലും കൃ​ഷി രീ​തി​ക​ൾ സ്വാ​യ​ത്ത​മാ​ക്കു​ന്ന​തി​ലു​മു​ള്ള കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം എ​ന്നി​വ നോ​ക്കി​യാ​ണ് വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കു​ക.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും Fahaheel 97109504, Abuhalifa 65918560, Abbasiya 97872799, Salmiya 66015200 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. www.kalakuwait.com എന്ന വെബ്‌സൈറ്റിലും രജിസ്റ്ററേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ