കല കുവൈറ്റ് മഴവില്ല് 2017 വിജയികളെ പ്രഖ്യാപിച്ചു
Monday, November 20, 2017 10:14 AM IST
കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ശിശുദിനത്തിന്‍റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച മഴവില്ല് 2017 ചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

നവംബർ 10 ന് റിഗായ് അൽജവഹറ ഗേൾസ് സ്കൂളിൽ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റുകൾ നേടി ഭാവൻസ് സ്കൂൾ മഴവില്ല് 2017 ട്രോഫി കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ നേഹ ജിജു (ഗൾഫ് ഇന്ത്യൻ സ്കൂൾ), ജൂണിയർ വിഭാഗത്തിൽ ദിയ മറിയം ജോണ്‍ (ഭാവൻസ്), സബ് ജൂണിയർ വിഭാഗത്തിൽ ഹരിശങ്കർ സജിത്ത് (ഭാവൻസ്), കിന്‍റർഗാർഡൻ വിഭാഗത്തിൽ ശ്രീശിവാനി ശ്രീജിത്ത് (ഇന്ത്യൻ സെൻട്രൽ സ്കൂൾ) എന്നിവർ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത സ്വർണമെഡൽ ജേതാക്കളായി.

സീനിയർ വിഭാഗത്തിൽ നന്ദകൃഷ്ണൻ മുകുന്ദൻ (ഭാവൻസ്) രണ്ടാം സ്ഥാനവും സ്വഛന്ദ റോയ് മാത്യു (ഗൾഫ് ഇന്ത്യൻ സ്കൂൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയർ വിഭാഗത്തിൽ ഏയ്ഞ്ചൽ മേരി തോമസ് (ഇന്ത്യൻ സെൻട്രൽ സ്കൂൾ) രണ്ടാം സ്ഥാനവും കാവ്യ സന്ധ്യ ഹരി (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, അമ്മാൻ) മൂന്നാം സ്ഥാനവും നേടി. സബ് ജൂണിയർ വിഭാഗത്തിൽ പുണ്യ പ്രജീഷ് (ഭാവൻസ്) രണ്ടാം സ്ഥാനവും ഡെറിക് മാറ്റ്ലി (ഡോണ്‍ ബോസ്കോ) മൂന്നാം സ്ഥാനവും നേടിയപ്പോൾ കിന്‍റർഗാർഡൻ വിഭാഗത്തിൽ അക്ഷയ ശ്രീരാം (ഭാവൻസ്) രണ്ടാം സ്ഥാനവും ജോണ്‍ ജോസി (സ്മാർട്ട് ഇന്ത്യൻ സ്കൂൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓരോ വിഭാഗങ്ങളിലേയും മികച്ച രചനകൾക്കുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കല കുവൈറ്റ് വെബ്സൈറ്റിൽ www.kalakuwait.com ലഭ്യമാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ