മുഹബത്ത് കൂട്ടായ്മ പാചക, മൈലാഞ്ചി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
Monday, November 20, 2017 10:39 AM IST
കുവൈത്ത്: കുവൈത്തിലെ മലയാളികളുടെ സ്നേഹകൂട്ടായ്മയായ മുഹബത്ത്’ പാചക മത്സരവും മൈലാഞ്ചി മത്സരവും സംഘടിപ്പിക്കുന്നു.

നവംബർ 24 ന് (വെള്ളി) അബാസിയ നോട്ടിംഗ്ഹാം സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് ഒന്നു മുതലാണ് മത്സരങ്ങൾ. വൈകുന്നേരം നടക്കുന്ന സംഗീത സന്ധ്യയിൽ ആബിദ് കണ്ണൂർ, നിസാം അലി, ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം ഫെയിം രാജേഷ് അടിമാലി എന്നിവരെ കൂടാതെ കുവൈത്തിലെ ഗായിക ഗായക·ാരുടെ ഗാനമേളയും തിരുവാതിര, കോൽക്കളി, അറബിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 55000646, 55649401. 67613069, 99357916, 66802974.

റിപ്പോർട്ട്: സലിം കോട്ടയിൽ