കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) സംഘടിപ്പിക്കുന്ന ''മലബാർ മഹോത്സവം 2018'' മാർച് രണ്ട് വെള്ളിയാഴ്ച സ്വപ്ന നഗരിയിൽ (അബ്ബാസിയ ബ്രിട്ടീഷ് നോടിംഗ്ഹാം സ്കൂൾ) ഓപണ്‍ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
സംഘടനയുടെ കാരുണ്യ സേവന മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് മലബാർ മഹോത്സവം സംഘടിപ്പിക്കുന്നത്. കോഴിക്കോടിന്റെ സാംസ്കാരിക മുന്നേറ്റങ്ങൾക്ക് എന്നും വേദിയായിട്ടുള്ള സ്വപ്ന നഗരിയുടെ പേരിലാണ് ഏഴാമത് മലബാർ മഹോത്സവം അരങ്ങേറുന്നത്. നാട്ടിലെയും കുവൈത്തിലെയും പ്രശസ്തരായ നിരവധി കലാകാരന്മാർ അണിനിരക്കുന്ന മലബാർ മഹോത്സവത്തിൽ കോഴിക്കോടിന്റെ ചരിത്രം വിളിച്ചോതുന്ന ചിത്ര പ്രദർശനങ്ങൾ, സിന്പോസിയം, സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തപ്പെടുന്ന വിവിധ മത്സരങ്ങൾ, സാംസ്കാരിക ഘോഷയാത്ര, ചാരിറ്റി ബസാർ, കോഴിക്കോടിന്റെ തനത് രുചിക്കൂട്ടുകൾ സമ്മേളിക്കുന്ന വിവിധ സ്റ്റാളുകൾ എന്നിവയും ഉണ്ടാകും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്നായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
അസീസ് തിക്കോടി (ചെയർമാൻ) ഷിജിത് æമാർ ചിറക്കൽ (ജനറൽ കണ്‍വീനർ), ഫിറൊസ് നാലകത്ത്, സന്തോഷ് നന്പയിൽ, ദിനേശ് മേപുറത്ത് (ജോയന്റ് കണ്‍വീനർമാർ), ബഷീർ ബാത്ത, സുരേഷ് മാത്തുർ, ഷൗക്കത്തലി, ഹകീം വില്യാപ്പള്ളി(ഫൈനാൻസ്), സത്യൻ വരൂണ്ട, നാസർ തിക്കോടി(സോവനീർ), കെ.ആലിക്കോയ, വിനോദ്.കെ.പി(റാഫിൾ), സഹീർ ആലക്കൽ, ഉമ്മർ, ബാബു പൊയിൽ, ജമാൽ,(വെനണ്ട,ലൈറ്റ് ആന്റ് സൗണ്ട്), സുബൈർ എം.എം, സന്തോഷ് പുനത്തിൽ, ഇല്യാസ് തോട്ടത്തിൽ (ഗസ്റ്റ് ഹോസ്പിറ്റാലിറ്റി), സുഹേഷ് æമാർ (സ്റ്റേജ് കോർഡിനേഷൻ), റാഫി കല്ലായി, സമീർ വെള്ളയിൽ (ഓർകെസ്ട്ര), ഹനീഫ കുറ്റിച്ചിറ, റഫീഖ് ചാപ്പയിൽ, (സ്റ്റാൾ), തുളസീധരൻ,(ഘോഷയാത്ര), രവീന്ദ്രൻ മുക്കം, ബാബു പൊയിൽ (വളണ്ടിയർ), അൻവർ സാദത്ത് അൻസ്, സന്ധ്യ ഷിജിത്, മൻസൂർ ആലക്കൽ, മോഹൻ രാജ് (മീഡിയ ആന്റ് പബ്ലിസിറ്റി), മണി പപ്പു, ക ണാകരൻ (ഓഫീസ്), കളത്തിൽ അബ്ദുറഹിമാൻ, ഷംസുദ്ദീൻ എ എം, വിനയൻ കാലികറ്റ്, അനസ് പുതിയോട്ടിൽ (റിസപ്ഷൻ), അബ്ദുറഹിമാൻ.എം.പി, അബ്ദുസ്സലാം (ഫുഡ്), സ്ത്രീകൾക്കും æട്ടികൾക്കുമായി രാവിലെ മുതൽ നടക്കുന്ന മത്സരങ്ങൾക്ക് കെഡിഎൻഎ വിമൻസ് ഫോറം അംഗങ്ങൾ നേതൃത്വം നൽകും.
കെഡിഎൻഎ പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടിയുടെ അധ്യക്ഷതയിൽ അബ്ബാസിയ ഹൈഡൈനിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി സ്വാഗതം പറഞ്ഞു. ജനുവരി അഞ്ചിന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ കെഡിഎൻഎ ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. അഡ്വൈസറി അംഗങ്ങളായ സന്തോഷ് പുനത്തിൽ, സുബൈർ എം.എം, സുരേഷ് മാത്തുർ, സത്യൻ വരൂണ്ട, എന്നിവരും ബഷീർ ബാത്ത, ഷിജിത് കുമാർ, അസീസ് തിക്കൊടി തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട് : സലിം കോട്ടയിൽ