വയനാട് അസോസിയേഷൻ അയൽസംഗമം 2017 സംഘടിപ്പിച്ചു
Monday, December 18, 2017 6:11 AM IST
കുവൈത്ത്: വയനാട് അസോസിയേഷൻ സോണ്‍ 2 അയൽസംഗമം 2017 അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു. ജാബിർ സി എ സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ജലീൽ വാരാന്പറ്റ ഉത്ഘാടനം നിർവഹിച്ചു. ധർമ്മരാജ് മടപ്പള്ളിയുടെ വയനാട് പശ്ചാത്തലത്തിൽ എഴുതിയ കാപ്പി എന്ന നോവൽ അഡ്വൈസറി ബോർഡ് അംഗം മുബാറക്ക് കന്പ്രത്ത് പരിചയപ്പെടുത്തി. ധർമ്മരാജിനെ കുവൈറ്റ് വയനാട് അസോസിയേഷന് വേണ്ടി പ്രസിഡന്‍റ് മെമെന്േ‍റാ നൽകി ആദരിച്ചു.ന· പ്രസിഡന്‍റ് സലീം അവതരിപ്പിച്ച മാജിക് ഷോയും കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഗെയിമുകളും അയൽസംഗമത്തിനു മാറ്റുകൂട്ടി. സലീമിന് ചാരിറ്റി കണ്‍വീനർ സിന്ധു അജേഷ് മെമെന്േ‍റാ നൽകി ആദരിച്ചു. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും നൽകുകയുണ്ടായി. അംഗങ്ങൾ വീടുകളിൽ തയാറാക്കി കൊണ്ടുവന്ന ഭക്ഷണം ഈ പരിപാടിയുടെ പ്രത്യകതയായിരുന്നു.

ജിജിൽ മാത്യു പ്രോഗ്രാമുകൾ നിയന്ത്രിച്ചു. ഷിബു സി മാത്യു ഏവർക്കും നന്ദി അറിയിച്ചു.
അസോസിയേഷന്‍റെ മറ്റ് സോണുകളിലും ഇത് പോലുള്ള സംഗമങ്ങൾ വരും ദിവസങ്ങളിൽ നടക്കുന്നതായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ