അബുദാബി സെന്‍റ് സ്റ്റീഫൻസ് പള്ളി കുടുംബ സംഗമവും വാർഷികാഘോഷവും നടത്തി
Sunday, January 7, 2018 4:02 PM IST
അബുദാബി: സെന്‍റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയുടെ കുടുംബ സംഗമവും വാർഷികാഘോഷവും മുസഫ മാർത്തോമാ ഹാളിൽ മൈലാപ്പൂർ -യുഎഇ ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മോർ ഒസ്താത്തിയോസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജിജൻ ഏബ്രഹാം, മുൻ വികാരി ഫാ. ജോസഫ് വാഴയിൽ, സെക്രട്ടറി ബേസിൽ വർഗീസ്, വൈസ് പ്രസിഡന്‍റ് കെ.പി. സൈജി, ട്രസ്റ്റി ബിജു ചെറിയാൻ, കോർഡിനേറ്റർ എൽദോ അരുണ്‍ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

വിവിധ ഫാമിലി യൂണീറ്റുകളുടെ ആഭിമുഖ്യത്തിലുള്ള സ്റ്റേജ് കലാ പ്രകടനങ്ങളും നടന്നു. ഫാ. ജോസഫ് വാഴയിലിന്‍റെ യാത്രയയപ്പ് ചടങ്ങും ഉണ്ടായിരുന്നു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഇടവക വികാരിക്കും, മെത്രാപ്പോലീത്തയ്ക്കും സ്വീകരണവും ഇടവകയിലേക്കു സ്വാഗതവും നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള