തോ​പ്പി​ൽ ഭാ​സി​യു​ടെ 'നി​ങ്ങ​ളെ​ന്നെ ക​മ്മ്യൂ​ണി​സ്റ്റാ​ക്കി' എ​ന്ന നാ​ട​ക​ത്തി​ന്‍റെ പൂ​ജാ ക​ർ​മ്മം നടന്നു
Monday, January 8, 2018 11:19 PM IST
കു​വൈ​ത്ത്: കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് നാ​ട​ക അ​ക്കാ​ദ​മി കു​വൈ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​മു​ഖ നാ​ട​കാ​ചാ​ര്യ​ൻ തോ​പ്പി​ൽ ഭാ​സി​യു​ടെ പ്ര​ശ​സ്ത​മാ​യ നി​ങ്ങ​ളെ​ന്നെ ക​മ്മ്യൂ​ണി​സ്റ്റാ​ക്കി എ​ന്ന നാ​ട​കം കേ​ര​ള​ത്തി​ൽ മൂ​ന്നു വ്യ​ത്യ​സ്ഥ വേ​ദി​ക​ളി​ൽ ജൂ​ണ്‍ മാ​സം 23,24 ,25 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ചു തോ​പ്പി​ൽ ഭാ​സി​യു​ടെ സ​ഹ​ധ​ർ​മ്മി​ണി അ​മ്മി​ണി​യ​മ്മ​യും മ​ക​ൻ തോ​പ്പി​ൽ സോ​മ​നു​മാ​യും ച​ർ​ച്ച ചെ​യ്ത​താ​യും നാ​ട​കം ക​ളി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​താ​യും കു​വൈ​ത്തി​ലെ കാ​ന നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ പ്ര​മു​ഖ നാ​ട​ക പ്ര​വ​ർ​ത്ത​ക​നും ക​ലാ​ശ്രീ ജേ​താ​വു​മാ​യ ബാ​ബു ചാ​ക്കോ​ള​യാ​ണ് നാ​ട​കം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നി​ങ്ങ​ളെ​ന്നെ ക​മ്മ്യൂ​ണി​സ്റ്റാ​ക്കി എ​ന്ന നാ​ട​കം ബാ​ബു ചാ​ക്കോ​ള​യു​ടെ സം​വി​ധാ​ന​ത്തി​ൽ മു​ൻ​പ് കു​വൈ​ത്തി​ലെ വേ​ദി​ക​ളി​ലും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കേ​ര​ള നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ബാ​ന​റി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം തോ​പ്പി​ൽ ഭാ​സി​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തി തോ​പ്പി​ൽ ഭാ​സി സ്മാ​ര​ക നാ​ട​ക മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നി​ങ്ങ​ളെ​ന്നെ ക​മ്മ്യൂ​ണി​സ്റ്റാ​ക്കി എ​ന്ന നാ​ട​ക​ത്തി​ന്‍റെ പൂ​ജാ ക​ർ​മ്മം ക​ഴി​ഞ്ഞ ദി​വ​സം മം​ഗ​ഫി​ൽ ന​ട​ന്നു. കു​വൈ​ത്തി​ലെ പ്ര​മു​ഖ നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ പൂ​ജാ ക​ർ​മ്മ​ത്തി​നു സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ