കുവൈത്ത്: മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 5 വെള്ളിയാഴ്ച 4 മുതൽ അബ്ബാസിയ ഭാർഗവ് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും, ക്രിസ്മസ് വിഭവങ്ങളും ഉൾപ്പെടുത്തി കുവൈത്തിലെ വിവിധ കലാ സാംസ്കാരിക സാമൂഹിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിൽ നടത്തി.
പ്രസിഡന്റ് സക്കീർ പുത്തെൻപാലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കുവൈത്ത് സെന്റ് പീറ്റേഴ്സ് ഓർത്തഡോക്ൾസ് ചർച്ച് വികാരി ഫാ. സഞ്ജു ജോണ്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആലപ്പി ഡിസ്ട്രിക് അസോസിയേഷൻ പ്രസിഡന്റ് ബി.എസ് പിള്ള, വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ടോം ജോസ്, വോയിസ് കുവൈത്ത് പ്രസിഡന്റ് പി.ജി ബിനു, ഉപദേശക സമതി അംഗങ്ങളായ മുൻ മാവേലിക്കര മുനിസിപ്പൽ കൗണ്‍സിലർ ജിജു എം ലാൽ, കുവൈത്ത് ബ്ലഡ് ഡോണ്ണേഴ്സ് ഫോറം രക്ഷാധികാരി മനോജ് മാവേലിക്കര, സാമൂഹിക പ്രവർത്തക ശോഭ നായർ, ഇബ്രാഹിം കുട്ടി, സുനിൽ സൂര്യമംഗലം, ഗാന സംവിധായകൻ ജോയ് നന്ദനം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ദിലീപ് കുമാർ, മോൻസി വർഗീസ്, അശോകൻ മാവേലിക്കര ബിനു ജോസഫ്, രഞ്ജിത്ത്, ഉമേഷ് കുമാർ, വിമൽ, സാജു ഹരീഷ് തൃപ്പൂണിത്തുറ, സുശാന്ത് സുകുമാരൻ എന്നിവർ പരിപാടിക്ക് നേത്ത്ര്വം നൽകി. ജനറൽ സെക്രട്ടറി മനോജ് റോയ് സ്വാഗതവും ട്രഷറർ വിജോ തോമസ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ