നി​ശ​ബ്ദ ജ​ന​സേ​വ​ക​ർ​ക്ക് വെ​ൽ​ഫെ​യ​ർ കേ​ര​ള​യു​ടെ ആ​ദ​രം
Wednesday, January 10, 2018 10:44 PM IST
ഫ​ഹാ​ഹീ​ൽ: ജ​ന​സേ​വ​ന ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ നി​ശ​ബ്ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നൂ​റു ക​ണ​ക്കി​ന് അ​ശ​ര​ണ​ർ​ക്ക് ആ​ശ്വാ​സ​മേ​കി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ആ​ദ​രി​ച്ച​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി. പ​ര​സ​ഹാ​യ​ത്തി​നു ആ​രോ​രു​മി​ല്ലാ​തെ കു​വൈ​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട രോ​ഗി​ക​ളെ ദി​ന​ച​ര്യ​യെ​ന്നോ​ണം സ​ന്ദ​ർ​ശി​ക്കു​ക​യും അ​വ​ർ​ക്കു​വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ഏ​ഴു പേ​രെ​യാ​ണ് വി​കാ​ര നി​ർ​ഭ​ര​മാ​യ ച​ട​ങ്ങി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട​ത്.

സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ സ​ലിം കൊ​മ്മേ​രി, സി.​എ​ച്ച് സ​ന്തോ​ഷ്കു​മാ​ർ, മ​ധു വി​ജ​യ​ൻ, നീ​ത ഷൈ​ജു, പു​ഷ്പ സാ​ജ​ൻ, അ​ജി​ത്കു​മാ​ർ, ഷം​സീ​ർ ഉ​മ്മ​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ ആ​ദ​രം പ്രാ​ർ​ത്ഥ​ന​ക​ളോ​ടെ​യാ​ണ് സ​ദ​സ് എ​തി​രേ​റ്റ​ത്. നി​ന​ച്ചി​രി​ക്കാ​തെ വ​രു​ന്ന അ​സു​ഖ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും മൂ​ലം മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​ക​ളു​ടെ നാ​ലു ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​യാ​ൻ വി​ധി​ക്ക​പ്പെ​ടു​ന്ന​ത് . അ​പ​ക​ടം സം​ഭ​വി​ച്ചു മാ​സ​ങ്ങ​ളോ​ളം അ​ദാ​ൻ ആ​ശു​പ​ത്രി​യിൽ ക​ഴി​ഞ്ഞ തൃ​ശൂ​ർ സ്വ​ദേ​ശി​യെ കു​റി​ച്ചു​ള്ള വി​വ​രം വാ​ട്സ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ച​പ്പോ​ഴാ​ണ് പു​റം​ലോ​കം അ​റി​യു​ന്ന​ത്.

സ​ഹാ​യ​മ​ഭ്യ​ർ​ത്തി​ച്ചു വാ​ട്സ​പ്പ് സ​ന്ദേ​ശം അ​യ​ച്ച അ​ദാ​ൻ ആ​ശു​പ​ത്രി​യിലെ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന നീ​ത​യും പു​ഷ്പ​യും ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ​വ​രി​ലു​ണ്ട്. പി​ന്നീ​ട് നി​ര​വ​ധി പേ​ർ ജ​യേ​ഷി​നെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്ത് വ​രു​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ല​യ​ക്കാ​നും സാ​ധി​ച്ചു. നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കാ​യി നി​ശ​ബ്ദ സേ​വ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ക​യും എ​ന്ന ഉ​ദേ​ശ​ത്തോ​ടെ​യാ​ണ് വെ​ൽ​ഫെ​യ​ർ കേ​ര​ള ഫ​ഹ​ഹീ​ൽ മേ​ഖ​ല ഈ ​അ​നു​മോ​ദ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ൽ​ഫെ​യ​ർ കേ​ര​ള കേ​ന്ദ്ര ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി, ജ​ന​സേ​വ​ന വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ലാ​യി​ക് അ​ഹ്മ​ദ്, സെ​ക്ര​ട്ട​റി റീ​ന ബ്ലെ​സ്സ​ൻ, മേ​ഖ​ലാ ട്രെ​ഷ​റ​ർ ന​സീം, മൊ​യ്തു.​കെ എ​ന്നി​വ​ർ ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ൽ​ഫെ​യ​ർ കേ​ര​ള​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് സാ​മൂ​ഹി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ അ​ൻ​വ​ർ ഷാ​ജി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് യൂ​നു​സ് കാ​നോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും യൂ​നു​സ് സ​ലിം ന​ന്ദി​യും പ​റ​ഞ്ഞു .

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ