പ്ര​ഥ​മ ലോ​ക കേ​ര​ള​സ​ഭ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്
Friday, January 12, 2018 10:55 PM IST
കു​വൈ​ത്ത്: ലോ​ക കേ​ര​ള​സ​ഭ ആ​ഗോ​ള മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​ക്ക് രൂ​പം ന​ൽ​കു​ക​യും ജ​നു​വ​രി 12,13 തീ​യ​തി​ക​ളി​ൽ പ്ര​ഥ​മ കേ​ര​ള സ​ഭ ചേ​രാ​നു​ള്ള തീ​രു​മാ​ന​വും പ്ര​വാ​സി സ​മൂ​ഹം വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​കാ​ണു​ന്ന​തെ​ന്ന് വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് ഖ​ലീ​ൽ റ​ഹ്മാ​ൻ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ധാ​രാ​ളം പ്ര​ശ്ന​ങ്ങ​ൾ കാ​ല​താ​മ​സം കൂ​ടാ​തെ സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും, കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ങ്ങ​ൾ ത്വ​രി​ത​പെ​ടു​ത്തു​വാ​നും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് സാ​ധ്യ​മാ​ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. അ​തോ​ടൊ​പ്പം ത​ന്നെ പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല അ​വ്യ​ക്ത​ത​ക​ൾ നി​ല​നി​ക്കു​ന്ന​തു ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് . ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് കു​റ​ച്ചു കൂ​ടെ സൂ​ക്ഷ​മ​ത കൈ​വ​രി​ച്ചു കു​റ്റ​മ​റ്റ സം​വി​ധാ​ന​മാ​യി ലോ​ക കേ​ര​ള സ​ഭ​യെ ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​ര​ണ​മെ​ന്നും. അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ