മൂ​ന്നാ​മ​ത് ന​വ​യു​ഗം കെ.​സി. പി​ള്ള സ്മാ​ര​ക സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Monday, January 22, 2018 11:25 PM IST
അ​ൽ കോ​ബാ​ർ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ സ​ഖാ​വ് കെ.​സി. പി​ള്ള സ്മാ​ര​ക സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ചെ​റു​ക​ഥാ വി​ഭാ​ഗ​ത്തി​ൽ ന​ജീം കൊ​ച്ചു​ക​ലു​ങ്ക് എ​ഴു​തി​യ 'അ​പ്പോ​ൾ അ​വ​ളൊ​രു ഉ​പ്പു​ശി​ല​യാ​യി​' എ​ന്ന ചെ​റു​ക​ഥ ഒ​ന്നാം സ്ഥാ​നം നേ​ടി. ര​ണ്ടാം സ്ഥാ​നം ഷൈ​ൻ. ടി. ​ത​ങ്ക​ൻ എ​ഴു​തി​യ സൂ​സ​ന്ന എ​ന്ന ചെ​റു​ക​ഥ​യും, മൂ​ന്നാം സ്ഥാ​നം ശി​ഹാ​ബ് എ. ​ഹ​സ​ൻ എ​ഴു​തി​യ വൈ​റ്റി​ല...​വൈ​റ്റി​ല എ​ന്ന ചെ​റു​ക​ഥ​യും ക​ര​സ്ഥ​മാ​ക്കി.

ക​വി​ത വി​ഭാ​ഗ​ത്തി​ൽ സോ​ഫി ഷാ​ജ​ഹാ​ൻ എ​ഴു​തി​യ '​ഒ​റ്റ​മു​റി​വ്' എ​ന്ന ക​വി​ത ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം സോ​ണി ഡി​ത്ത് എ​ഴു​തി​യ 'പ​രി​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ചി​ത്ര​ലി​പി​ക​ൾ​' എ​ന്ന ക​വി​ത​യും, മൂ​ന്നാം സ്ഥാ​നം ര​വി റാ​ഫി എ​ഴു​തി​യ '​താ​ത​ൻ​' എ​ന്ന ക​വി​ത​യും ക​ര​സ്ഥ​മാ​ക്കി.

എ​ഴു​ത്തു​കാ​ര​നാ​യ ത​ന്പാ​നൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, സാ​ഹി​ത്യ​നി​രൂ​പ​ക​നാ​യ പ്രൊ​ഫ: വി​ശ്വ​മം​ഗ​ലം സു​ന്ദ​രേ​ശ​ൻ, ക​വി കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ, പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ബെ​ൻ​സി​മോ​ഹ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട അ​വാ​ർ​ഡ് ജ​ഡ്ജിം​ഗ് പാ​ന​ലാ​ണ് വി​ജ​യി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​നാ​യി സ​മ​ർ​പ്പി​യ്ക്ക​പ്പെ​ട്ട, പ്ര​വാ​സ​ത്തി​ന്‍റെ വി​ഹ്വ​ല​ത​ക​ളും, വി​വി​ധ​ങ്ങ​ളാ​യ സ​മ​കാ​ലി​ക​വി​ഷ​യ​ങ്ങ​ളും പ്ര​മേ​യ​മാ​യ സൃ​ഷ്ടി​ക​ൾ ന​ല്ല നി​ല​വാ​രം പു​ല​ർ​ത്തി​യ​താ​യും, പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും സാ​ഹി​ത്യ​ത്തി​ൽ ക​ഴി​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ൾ പ്ര​വാ​സ​ലോ​ക​ത്ത് ഉ​ണ്ടാ​കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വാ​ർ​ഡ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2015 മു​ത​ലാ​ണ് ന​വ​യു​ഗം കോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി, പ്ര​വാ​സി​സാ​ഹി​ത്യ​കാ​രന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ.​സി. പി​ള്ള സ്മാ​ര​ക സാ​ഹി​ത്യ​അ​വാ​ർ​ഡു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഫെ​ബ്രു​വ​രി ര​ണ്ട് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 3 മു​ത​ൽ, ദ​മ്മാ​മി​ൽ ന​ട​ക്കു​ന്ന സ​ർ​ഗ​പ്ര​വാ​സം2017 ന്‍റെ വേ​ദി​യി​ൽ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​വി പി.​കെ.​ഗോ​പി, മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​യ്ക്കു​മെ​ന്ന് സ​ർ​ഗ​പ്ര​വാ​സം2017 സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ദാ​സ​ൻ രാ​ഘ​വ​ൻ, കോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു വ​ർ​ക്കി, മേ​ഖ​ല സെ​ക്ര​ട്ട​റി അ​രു​ണ്‍ ചാ​ത്ത​ന്നൂ​ർ എ​ന്നി​വ​ർ വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം