ഗി​ഹോ​ണ്‍ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി സെ​മി​നാ​ർ ന​ട​ത്തി
Tuesday, January 23, 2018 10:20 PM IST
ഫു​ജൈ​റ: ഗി​ഹോ​ണ്‍ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ഫു​ജൈ​റ അ​ൽ ഹേ​ൽ ഗി​ഹോ​ണ്‍ ഐ​പി​സി സ​ഭാ ഹാ​ളി​ൽ മോ​ട്ടി​വേ​ഷ​ണ​ൽ സെ​മി​നാ​ർ ന​ട​ത്തി. പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും, കൗ​ണ്‍​സി​ല​റു​മാ​യ പാ​സ്റ്റ​ർ ജെ​ഫി ഫി​ലി​പ്പ് മോ​ട്ടി​വേ​ഷ​ൻ ഇ​ൻ സ്പി​രി​ച്യു​ൽ ലൈ​ഫ് എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു.

ല​ക്ഷ്യ​ബോ​ധ​വും, ദൈ​വാ​ശ്ര​യ​വും, സ്ഥി​രോ​ത്സാ​ഹ​വും ആ​ത്മീ​യ, ഭൗ​തി​ക ജീ​വി​ത വി​ജ​യം കൈ​വ​രി​ക്കു​ന്ന​തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​മി​നാ​റി​നു ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. ഗി​ഹോ​ണ്‍ സെ​മി​നാ​രി അ​ധ്യാ​പ​ക​നാ​യ പ്രൊ​ഫ. സ്റ്റീ​വ് ജെ​ന്നിം​ഗ്സും (യു​സ്എ) ക്ലാ​സെ​ടു​ത്തു.

ഗി​ഹോ​ണ്‍ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ഡ​യ​റ​ക്ട​ർ പാ​സ്റ്റ​ർ എം.​വി സൈ​മ​ണ്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഗി​ഹോ​ണ്‍ സെ​മി​നാ​രി ചെ​യ​ർ​മാ​ൻ ഷാ​ജി ഐ​ക്ക​ര, പ്രി​ൻ​സി​പ്പ​ൽ ഷി​ജു സാ​മു​വേ​ൽ, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ ഡ​ഗ്ള​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലാ​ൻ​ഡ് വേ ​ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ പാ . ​സ​ന്തോ​ഷ് പ​ന്ത​ളം , പാ​സ്റ്റ​ർ ബി​നു, പാ​സ്റ്റ​ർ കെ. ​എ​സ് എ​ബ്ര​ഹാം , ജോ​ർ​ജി , പാ. ​റെ​ജി ജോ​ണ്‍ എ​ന്നി​വ​ർ പ്രാ​ത്ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഷി​ജോ, ജി​ജി പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ക്വ​യ​ർ ന​യി​ച്ചു. ഫു​ജൈ​റ, ദി​ബ്ബ, മ​സാ​ഫി, ഖോ​ർ​ഫ​ക്കാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് പേ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഡ​ഗ്ള​സ് ജോ​സ​ഫ്